ഇനി പേടിക്കണ്ട….കുട്ടികളോട് ലൈംഗികാസക്തിയുള്ളവരെ കണ്ടത്താനും മാര്‍ഗമുണ്ട്…!!!

കുട്ടികളോട് ലൈംഗിക ആസക്തിയുള്ളവരെ കണ്ടെത്തുന്നതിനായി തിരിച്ചറിയല്‍ ടെസ്റ്റ് കണ്ടെത്തിയിരിക്കുകയാണ് സ്വിറ്റസര്‍ലാന്റിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്. ബാസല്‍ യൂണിവേഴ്സിറ്റി ക്ലിനിക്കിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍.
സ്വിസ്സ് നിയമ വകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഗവേഷണ പ്രോജക്ടിന്റെ ഭാഗമായി 64 പേർക്കിടയിൽ നടത്തിയ ടെസ്റ്റിൽ 95 ശതമാനം ഫലവും കൃത്യമായിരുന്നെന്ന് യൂണിവേഴ്സിറ്റി ക്ലിനിക്ക് ഫോറൻസിക് വിഭാഗം മേധാവി മാർക്ക് ഗ്രാഫ് വ്യക്തമാക്കി.
കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളിലെ കുറ്റാരോപിതരെ വിലയിരുത്താനും, ഇത്തരം വാസനകൾ ഉള്ളവരെ കണ്ടെത്തി സൈക്യാട്രി ചികിത്സക്ക് വിധേയരാക്കാനുമാണ് ടെസ്റ്റ് സഹായിക്കുക.
ടെസ്റ്റിന് വിധേയരായവരെ 3 D വിഷനിൽ പതിവ് കടൽത്തീര ദൃശ്യങ്ങളാണ് കാണിച്ചുകൊടുത്തത്. ബിക്കിനിയിലുള്ള സ്ത്രീകൾ, ഷോട്സ് ധരിച്ച പുരുഷന്മാർ, സ്വിമ്മിങ് വേഷത്തിലുള്ള കുട്ടികൾ എന്നിങ്ങനെയുള്ള ദൃശ്യങ്ങളിൽ ഇവർ പ്രതികരിച്ച വിധം വിദഗ്ധർ വിലയിരുത്തിയാണ് പാഡോഫിൽ ഭീഷണിയുള്ളവരെ നിർണയിച്ചത്.
test to determine pedophiles
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here