ആ തലകൾക്ക് ഓരോ ലക്ഷം ഇനാം!

ജിഷ്ണുവിന്റെ ദുരൂഹമരണം സംബന്ധിച്ച കേസിലെ പ്രതികൾക്കായുള്ള കേസിൽ പോലീസ് നടപടികൾ ശക്തമാക്കി. ഇനിയും പിടികിട്ടാനുള്ള പ്രതികളെ കുറിച്ച് സൂചനകൾ നൽകുന്നവർക്ക് പോലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു.
കേസിലെ ഒന്നാംപ്രതി നെഹ്റു കോളജ് ചെയർമാൻ കൃഷ്ണദാസ് ആണ് . നെഹ്റു കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. എൻ.കെ. ശക്തിവേൽ, കോളജ് ആഭ്യന്തര ഇൻവിജിലേറ്റർ അസിസ്റ്റന്റ് പ്രഫസർ സി.പി.പ്രവീൺ, പിആർഒ സഞ്ജിത് വിശ്വനാഥൻ, കോളജിലെ പരീക്ഷാ ചുമതലയുള്ള അധ്യാപകൻ ദിപിൻ എന്നിവർ യഥാക്രമം രണ്ടു മുതൽ അഞ്ചു വരെ പ്രതികളാണ്. ഈ പ്രതികളിൽ പി.കൃഷ്ണദാസും സഞ്ജിത്തും മുൻകൂർ ജാമ്യം നേടി. പിന്നീട് ഇരുവരും പോലീസിന്റെ ചോദ്യം ചെയ്യലിന് വിധേയമായി ജാമ്യത്തിലാണ്. കേസിലെ മറ്റു പ്രതികൾ ഒളിവിൽ പോയി.
one lakh reward for missing accused in jishnu case, jishnu pranoy, nehru college, mahija , sanjith vishwanath , p krishnadas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here