പാര്‍ട്ടി നീതി കാണിച്ചില്ലെന്ന് ശ്രീജിത്തിന്റെ അച്ഛന്‍ കുമാരന്‍

തന്നോടോ മകനോ യാതൊരു വിശദീകരണവും തേടാതെയാണ് പാര്‍ട്ടി മകനെ പുറത്താക്കിയതെന്ന് ശ്രീജിത്തിന്റെ അച്ഛന്‍ കുമാരന്‍. ദേശാഭിമാനിയുമായി ബന്ധപ്പെട്ട് ശ്രീജിത്ത് ഒരു ക്രമക്കേടും നടത്തിയിട്ടില്ല. പാര്‍ട്ടി കാണിച്ചത് നീതിയല്ലെന്നും കുമാരന്‍ ആരോപിച്ചു. സിപിഎം വണ്ണാര്‍ക്കണ്ടി ബ്രാഞ്ചിന്റെ മുന്‍ സെക്രട്ടറിയാണ് കുമാരന്‍, പാര്‍ട്ടിയുടെ മേല്‍ത്തട്ട് അറിയാതെ ശ്രീജിത്തിനെ പുറത്താക്കില്ലെന്നും ചില നേതാക്കളുടെ തന്നിഷ്ടമാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നും കുമാരന്‍ ആരോപിച്ചു.
മഹിജയുടെ സമരത്തിന് രൂപം നൽകിയതും മാധ്യമങ്ങളിൽ കുടുംബത്തിന്റെ വക്താവായതും ശ്രീജിത്ത് ആയിരുന്നു. സി പി എം വലയം ലോക്കൽ കമ്മിറ്റിയുടെ റിപ്പോർട് അനുസരിച്ചാണ് നടപടി.
പാർട്ടി തന്നോട് നടപടിയെ കുറിച്ച് അറിയിക്കുകയോ വിശദീകരണം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല, ഈ തീരുമാനത്തില്‍ വേദനയുണ്ടെന്നും ശ്രീജിത്ത് പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here