സിറിയൻ ആക്രമണം; ഇവാൻക പറഞ്ഞു, ട്രംപ് ഉത്തരവിട്ടു

മകൾ ഇവാൻകയുടെ ദുഃഖം കണ്ടാണ് സിറിയയ്ക്ക് നേരെ ആക്രണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ടൊണാൾഡ് ട്രംപ് ഉത്തരവിട്ടതെന്ന് മകൻ എറിക് ട്രംപ്. ഒരു രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എറിക് ഇക്കാര്യം അറിയിച്ചത്.
സിറിയൻ സർക്കാർ സാധാരണക്കാർക്ക് നേരെ രാസായുധ പ്രയോഗം നടത്തിയതിൽ ഏറെ ദുഃഖിതയായിരുന്നു ഇവാൻക. ഈ ദുഃഖം കണ്ടാണ് സിറിയയിലെ ഷയാറത് വ്യോമതാവളത്തിനു നേരേ ആക്രമണം നടത്താൻ ഉത്തരവിട്ടതെന്നായിരുന്നു എറിക് പറഞ്ഞത്.
രാസായുധാക്രമണത്തിൽ പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും ദാരുണ ചിത്രങ്ങൾ ട്രംപിനെ വല്ലാതെ വേട്ടായാടിയിരുന്നു. സിറിയയിൽ ആക്രമണം നടത്താൻ ഇവാൻക സമ്മർദ്ദം ചെയ്തിരുന്നതായും എറിക് പറഞ്ഞു.
ഇത്തരമൊരു ആക്രമണത്തിനു തന്റെ പിതാവ് നേതൃത്വം നൽകിയതിൽ അഭിമാനിക്കുന്നുവെന്നും റഷ്യയുമായി ട്രംപിനു യാതൊരു ബന്ധവുമില്ലെന്നും എറിക്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here