Advertisement

പുലിമുരുകന്റെ ത്രിഡിയ്ക്ക് പിന്നില്‍ ഈ ഇടുക്കി സ്വദേശികളും!!

April 12, 2017
1 minute Read
3d

ഇന്ന് വൈകിട്ട് പുലിമുരുകന്‍ ത്രിഡി പ്രദര്‍ശനം ചരിത്രത്തിലേക്ക് നടന്ന് അടുക്കുമ്പോള്‍ ഇടുക്കിക്കാര്‍ക്ക് അതിലിത്തിരി അഹങ്കരിക്കാം. കാരണം ത്രിഡി പതിപ്പിന്റെ എഡിറ്റിംഗ് കംപ്യൂട്ടര്‍ ശൃംഗല തയ്യാറാക്കിയത് ഇടുക്കി സ്വദേശികളായ ഉല്ലാസും, അര്‍ഷാദുമാണ്. റേയ്സ് കമ്പനിയാണ് ഇരുവരേയും ഈ ദൗത്യം ഏല്‍പ്പിച്ചത്.

64ജിബി റാം, എട്ട് ജിബി ഡിഡി ആര്‍, 5 എക്സ് ഗ്രാഫിക്സ് കാര്‍ഡ്, നാല് ഗിഗാഹെര്‍ട്,് ഹെക്സാകോര്‍ ഐ 7 എക്സ്ട്രീം പ്രോസസര്‍ എന്നിവയടങ്ങിയ കമ്പ്യൂട്ടറാണ് ഇവര്‍ സജ്ജീകരിച്ച് നല്‍കിയത്. ഒപ്പം 4K ചിത്രം കാണാന്‍ കഴിയുന്ന മോണിറ്ററും, ദ്രാവകം ഉപയോഗിച്ചുള്ള കൂളിംഗ് സംവിധാനവും 12ഹാര്‍ഡ് ഡിസ്കുകള്‍ ഒരുമിച്ച് ചേര്‍ത്ത് വച്ച 120ടിബി മെമ്മറിയും കമ്പ്യൂട്ടറില്‍ ഒരുക്കിയിരുന്നു. ബിടെക് ബിരുദധാരിയാണ് അര്‍ഷാദ്, ഉല്ലാസ് കമ്പ്യൂട്ടറില്‍ ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്. ചെറുതോണി സ്വദേശികളാണിവര്‍.


ഇരുപതിനായിരത്തിലധികം പ്രേക്ഷകര്‍ ഒരുമിച്ച് കാണുന്ന ത്രിഡി ചിത്രം എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കാനാണ് പുലിമുരുകന്‍ ത്രിഡി പ്രദര്‍ശനം ഒരുക്കുന്നത്. മോഹന്‍ലാല്‍ അടക്കം നിരവധി താരങ്ങള്‍ക്കൊപ്പം അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഇത്രയധികം പ്രേക്ഷകരെ ഒരുമിച്ച് ഇരുത്തി പ്രദര്‍ശനം. ഫ്‌ളവേഴ്‌സ് ചാനലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകിട്ട് 5നാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യപാസുകള്‍ വഴി നിയന്ത്രിച്ചിട്ടുണ്ട്.

ആറായിരത്തിലധികം പേര്‍ ഒരുമിച്ച് ത്രിഡി ചിത്രം കണ്ടതാണ് നിലവിലുള്ള റെക്കോര്‍ഡ്. 2012ലായിരുന്നു അത്. മെന്‍ ഇന്‍ ബ്ലാക്ക് എന്ന ഹോളിവുഡ് ചിത്രം ജര്‍മ്മനിയിലെ ഒരു സ്‌ക്രീനിലാണ് അന്ന് പ്രദര്‍ശിപ്പിച്ചത്. ആ റെക്കോര്‍ഡാണ് പുലിമുരുകന്‍ ത്രിഡി തകര്‍ക്കാന്‍ ഒരുങ്ങുന്നത്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ പ്രേക്ഷകരോടൊപ്പം ഉണ്ടാകും. റെയ്‌സ് ത്രിഡിയാണ് പുലിമുരുകന്റെ ത്രിഡി പതിപ്പ് ഒരുക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top