Advertisement

വർദ്ധിച്ച വൈദ്യുതിനിരക്ക്; അറിയേണ്ടതെല്ലാം

April 18, 2017
1 minute Read

സംസ്ഥാനത്തെ പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ. യൂണിറ്റിന് 10 പൈസ മുതൽ 50 പൈസവരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. അതേ സമയം കാർഷിക മേഖലയെ വൈദ്യുതി ചാർജ് വർദ്ധനയിൽനിന്ന് ഒഴിവാക്കി. എന്റോ സൾഫാൻ ദുരിത ബാധിതർക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകും.

550 കോടി രൂപ അധിക വരുമാനം ലഭിക്കാവുന്ന രീതിയിലാണ് നിരക്ക് ക്രമപ്പെടുത്തിയിരിക്കുന്നത്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ദാരിദ്ര രേഖയ്ക്ക് താഴെയുള്ള ഉപഭോക്താക്കൾക്ക് നിരക്ക് വർദ്ധന ബാധകമല്ല.

50 യൂണിറ്റ് വരെ 10 പൈസയുടെ വർദ്ധനവും 50 നും 100 നും ഇടയിൽ 20 പൈസയും 100 മുതൽ 250 യൂണിറ്റ് വരെ 30 പൈസ, 250 മുതൽ 400 യൂണിറ്റ് വരെ 50 പൈസ നിരക്കിലാണ് വർദ്ധനവ് നടപ്പിലാക്കുന്നത്. ഫിക്‌സഡ് ചാർജിൽ സിംഗിൾ ഫേസിന് 10 രൂപയും ത്രീ ഫേസിന് 20 രൂപയും കൂട്ടി. വ്യാവസായിക ഉപഭോക്താക്കൾക്ക് 30 പൈസയും ഐടി വ്യവസായങ്ങൾക്ക് 20 പൈസയും കൂട്ടി. ഏപ്രിൽ മാസത്തെ വാദ്യുതി ബില്ലിൽ വർദ്ധനവ് പ്രായോഗിക മാകും.

250 യൂണിറ്റ് വരെ പ്രതിമാസ വാദ്യുതി ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കളുടെ നിരക്കുകൾ

250 യൂണിറ്റിൽ കൂടുതൽ പ്രതിമാസ വാദ്യുതി ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കളുടെ നിരക്കുകൾ

വ്യാവസായിക വിഭാഗം വൈദ്യുതിനിരക്ക് വർദ്ധന

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top