അത് ജോസ് അല്ല സലീം, അയച്ചവരുടെ പണം തിരികെ അക്കൗണ്ടിലെത്തിക്കും

ബസില്‍ നിന്ന് പത്രപ്രവര്‍ത്തകനെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ ആള്‍ പോലീസ് വലയില്‍. ഇയാള്‍ ഒളിച്ചിരിക്കുന്ന സ്ഥലം പോലീസ് വളഞ്ഞിരിക്കുകയാണ്. കൊല്ലം ഇരവിപുരം സ്വദേശി സലിമാണ് പോലീസ് കസ്റ്റഡിയിലായത്.കൊട്ടാരക്കര സ്വദേശി ജോസെന്നാണ് അയാള്‍ പരിചയപ്പെടുത്തിയത്. മകള്‍ക്ക് ക്യാന്‍സര്‍ രോഗം ബാധിച്ച് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെന്നും ഐസിയുവിലാണെന്നും , ഉടന്‍ ശസ്ത്രക്രിയ വേണമെന്നുമായിരുന്നു സലീം പറഞ്ഞത്. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്കുള്ള ബസ് യാത്രയ്ക്കിടയിലാണ് സംഭവം.
14 വയസുള്ള ഏക മകൾ ബിൻസിയുടെ ചികിത്സയ്ക്കാണെ പണം എന്നാണ് ഇയാള്‍ പറഞ്ഞത്. സഹതാപം തോന്നിയ പത്രപ്രവര്‍ത്തകന്‍ ഒരു തുക സഹായിക്കുകയും, ഫെയ്സ് ബുക്കില്‍ ഇയാളുടെ കഥ വിവരിച്ച് പോസറ്റ് ഇട്ടതിനെ തുടര്‍ന്ന് പോസ്റ്റിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് ധാരാളം പേര്‍ പണം അയയ്ക്കുകയും ചെയ്തു. എന്നാല്‍ പോസ്റ്റിലെ അഡ്രസ്സില്‍ കണ്ട വീട്ടില്‍ അന്വേഷിക്കനെത്തിയവര്‍ ഇയാള്‍ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി പത്രപ്രവര്‍ത്തകന്‍ പോസ്റ്റ് ഇട്ടിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളക്കളി വെളിച്ചത്തിലായതും, പോലീസ് അറസ്റ്റ് ചെയ്തതും, സമാനമായ കേസുകളില്‍ നിരവധി തവണ പോലീസ് കസ്റ്റഡിയിലായ ആളാണ് സലീം. പത്രപ്രവര്‍ത്തകന്റെ തന്നെ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം എഴുകോൺ പൊലീസ് ഇയാൾക്കെതിരെ പുതിയ കേസെടുത്തു. ഇപ്പോള്‍ ഇയാള്‍ ഒളിവിലാണ്, ഒളിവിലുള്ള സ്ഥലം പൊലീസ് നിരീക്ഷണത്തിലാണ്. സഹായമായി കിട്ടുന്ന പണം നിക്ഷേപിക്കാൻ നൽകിയിരുന്ന എസ്ബിഐ അക്കൗണ്ട് ഉടമയും സലിമിനൊപ്പം താമസിക്കുകയുമായിരുന്ന രജനി പൊലീസ് കസ്റ്റഡിയിലുണ്ട്. തട്ടിപ്പ് മനസിലാക്കിയതോടെ പൊലീസ് ഈ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്.
അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിച്ച മുഴുവൻ സുമനസുകളുടെയും വിവരങ്ങൾ പൊലീസ് ബാങ്ക് അധികൃതരിൽ നിന്ന് ശേഖരിച്ച് തുടങ്ങി. ആർക്കും പണം നഷ്ടപ്പെടാതെ തിരികെ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്
Journalist fooled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here