ഇത് ചിത്രീകരിക്കാനാണ് ജൂഡ് ആന്റണി- കൊച്ചി മേയര്‍ വാഗ്വാദം നടന്നത്

കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമത്തിനെതിരെ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം പുറത്തിറങ്ങി. നിവിന്‍ പോളിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കുട്ടികളെ അവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെപ്പറ്റി തിരിച്ചറിയാനും, അതിനെതിരെ പ്രതികരിക്കാനും ലളിതമായി ബോധവത്കരിക്കുകയാണ് നിവിന്‍.
ഈ ഹ്രസ്വ ചിത്രം ചിത്രീകരിക്കാനായി സുഭാഷ് പാര്‍ക്ക് വിട്ടുതരണം എന്ന ആവശ്യവുമായി ജൂഡി കൊച്ചി മേയര്‍ സൗമിനി ജെയിനിന്റെ അടുത്തെത്തിയിരുന്നു. എന്നാല്‍ ആവശ്യം കൊച്ചി മേയര്‍ നിരാകരിച്ചതിനെ തുടര്‍ന്ന് മേയറോട് അപകീർത്തികരമായി സംസാരിക്കുകയും, ഭീഷ്ണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയുയര്‍ന്നിരുന്നു. ഈ സംഭവത്തില്‍ എറണാകുളം സെൻട്രൽ പൊലീസ് കേസും എടുത്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് കൊണ്ട് ജൂഡും രംഗത്തെത്തി. ഇനി മേലാല്‍ സാമൂഹ്യ സേവനത്തിനു ഇറങ്ങില്ല എന്നാണ് പോസ്റ്റില്‍ ജൂഡ് പറഞ്ഞത്. മന്ത്രി കെകെ ശശികല ഇത് പ്രത്യേക കേസായി പരിഗണിച്ച് അനുമതി നല്‍കണമെന്ന് കാണിച്ച് നല്‍കിയ കത്തും ജൂഡ് ഫെയ്സ് ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് പാര്‍ക്കിലാണ് ഷൂട്ടിംഗ് നടന്നത്. പ്രതിഫലം വാങ്ങാതെയാണ് നിവിന്‍ പോളി ഈ ചിത്രത്തില്‍ അഭിനയിച്ചത്.
No Go Tell|Bodhini Short Film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here