രോഹിത് ശർമ്മയ്ക്ക് മാച് ഫീസിന്റെ 50 ശതമാനം പിഴ !!

അമ്പയറോട് മോശം പെരുമാറ്റം നടത്തിയതിന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് മാച് ഫീസിന്റെ 50 ശതമാനം പിഴയിട്ടു. ഇന്നലെ മുംബൈ വാംഗഢെ സ്റ്റേഡിയത്തിൽ പുണെ സൂപ്പർജയൻറ്‌സിനെതിരായ ഐ.പി.എൽ മത്സരത്തിനിടെയാണ് സംഭവം.
മുംബൈക്ക് അവസാന ഓവറിൽ ജയിക്കാൻ 17 റൺസ് വേണ്ടിയിരുന്ന ഘട്ടത്തിലാണ് രോഹിത് അമ്പയറോട് മോശമായി പെരുമാറിയത്.
മൂന്നാം പന്ത് വൈഡ് ലൈനിലൂടെ പോയെങ്കിലും അത് അമ്പയർ എസ്. രവി വിളിച്ചില്ലെന്നാരോപിച്ചാണ് രോഹിത് പ്രശ്‌നമുണ്ടാക്കിയത്. അമ്പയറുടെ അടുത്തേക്ക് പോയ രോഹിത് കോപത്തോടെ പ്രതിഷേധം അറിയിച്ചു. സ്‌ക്വയർ ലെഗ് അമ്പയർ എ. നന്ദ് കിഷോർ ഇടപെട്ടാണ് രോഹിതിന്റെ കോപം ശമിപ്പിച്ചത്.
fine rohit sharma
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here