മാരക കീടനാശിനി; യുഎഇയിൽ പച്ചക്കറി ഇറക്കുമതിയ്ക്ക് നിരോധനം

കീടനാശിനികൾ കലർന്ന പച്ചക്കറികളുടെ ഇറക്കുമതി നിരോധിച്ച യുഎഇയിൽ പച്ചക്കറികൾക്ക് തീവില. സസ്യാഹാരികളായ മുപ്പത് ലക്ഷത്തോളം ഇന്ത്യക്കാരുള്ള യുഎഇയിൽ വില വർദ്ധന വൻ തിരിച്ചടിയായി.
കുരുമുളക്, തണ്ണിമത്തൻ, കാബേജ്, കോളിഫഌവർ, ബീൻസ്, കടച്ചക്ക, വാഴപ്പഴം, വെള്ളരിക്ക, തക്കാളി അടക്കമുള്ള പച്ചക്കറികളിൽ മാരക കീടനാശിനികൾ വൻതോതിൽ ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്നാണ് ഇവയുടെ ഇറക്കുമതി നിഷേധിച്ചത്. ഈജിപ്ത്, ഒമാൻ, ജോർദാൻ, ലെബനോൻ, യെമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള പച്ചക്കറി ഇറക്കുമതിയ്ക്കാണ് നിരോധനം.
നിരോധന ഉത്തരവ് മെയ് 15 ന് നിലവിൽ വരും. ഉത്തരവ് പ്രാബല്യത്തിലാകും മുമ്പ് തന്നെ പച്ചക്കറികളുടെ ഇറക്കുമതി നിലച്ചമട്ടാണ്. പരമിതമായ പച്ചക്കറി കൃഷിമാത്രമാണ് യുഎഇയിൽ ഉള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here