മറക്കാനാകുമോ ആ ഹാട്രിക്

ആ മനോഹരമായ ഹാട്രിക് ഗോൾ എങ്ങനെ മറക്കാനാകും…
റെയിൽവേയിൽനിന്ന് സന്തോഷ് ട്രോഫി കേരളത്തിലെത്തിയത് ആ മാന്ത്രിക ഗോളുകളിലൂടെയായിരുന്നു. ടി കെ സുബ്രഹ്മണ്യൻ എന്ന ക്യാപ്റ്റൻ മണി 1973 ൽ ആദ്യമായി കേരളത്തിലേക്ക് സന്തോഷ് ട്രോഫി എത്തിച്ചു. അതോടെ ക്യാപ്റ്റൻ മണി ഹാട്രിക് മണിയായി.
കണ്ണൂരുകാരനായ മണി പിന്നീട് ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റനായി. ഇന്ത്യൻ പര്യടനത്തിന് എത്തിയ ജർമൻ ടീമിനെതിരെയാണ് മണി ദേശീയ ടീമിനെ നയിച്ചത്. ഫാക്ട് ഫുട്‌ബോൾ ടീമിന്റെ നെടുംതൂണായിരുന്നു ഫാക്ട് ജീവനക്കാരൻ കൂടിയായ മണി. നിരവധി ടൂർണമെന്റുകളിൽ മണിയുടെ നേതൃത്വത്തിൽ ഫാക്ട് കിരീടം നേടി. പരിശീലകന്റെ വേഷത്തിലും മണി കേരള ഫുട്‌ബോളിനൊപ്പമുണ്ടായിരുന്നു.
ആരോഗ്യനില മോശമായതിനെ തുടർന്ന് ഇടപ്പള്ളിയിൽ മകനൊപ്പമായിരുന്നു മണിയുടെ താമസം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കാൽപ്പന്ത് കളിയുടെ മാന്ത്രികൻ ഏപ്രിൽ 27ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here