Advertisement

കർഷകർക്ക് വൈദ്യുതി നിരക്കിൽ വൻ ഇളവ്

April 30, 2017
1 minute Read
electricity

കർഷകർക്ക് വൈദ്യുതി നിരക്കിൽ ഇളവ് നൽകാൻ തീരുമാനം. യൂണിറ്റിന് രണ്ട് രൂപ നിരക്കിൽ വൈദ്യുതി നൽകുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർഭ്യച്ചപ്പോൾ കർഷകരിലേറെപ്പേരും ആവശ്യപ്പെട്ടത് കാർഷിക വൈദ്യുതി സംബന്ധിച്ച പ്രശ്‌നങ്ങൾ ആയിരുന്നുവെന്നും മന്ത്രി.

വേനലായതിനാൽ വൈദ്യുതി ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടെങ്കിലും പവർക്കട്ട് ഏർപ്പെടുത്താതെ മുന്നോട്ട് പോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഭൂമിക്കടയിലൂടെ കേബിൾ സ്ഥാപിച്ച് സംസ്ഥാനത്തെ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിൽ ഉടൻ വൈദ്യുതി എത്തിക്കും. ഇതിനായി അഞ്ചര കോടി രൂപ മുതൽ മുടക്കി കേബിളുകൾ സ്ഥാപിച്ചുവെന്നും മന്ത്രി. ഇടുക്കി, വയനാട് ജില്ലയിലെ ആദിവാസി മേഖലകളിൽ വൈദ്യുതിയെത്തിക്കാനാണ് കെഎസ്ഇബി ഊർജ്ജിത ശ്രമം നടത്തുന്നതെന്നും മണി.

Electricity, electricity charge, electricity bill, mm mani, kseb, Farmers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top