കൊലയാളിയായി ബ്ലൂ വെയില്‍ ഗെയിം

ലോകം മുഴുവനുള്ള മാതാപിതാക്കള്‍ കുട്ടികളുടെ ഒരു ഗെയിമിനെ പേടിക്കുകയാണ്. ആത്മഹത്യയ്ക്ക് വെല്ലുവിളിക്കുന്ന ബ്ലൂ വെയില്‍ ഗെയിമാണ് അച്ഛനമ്മമാരുടെ ഉറക്കം കെടുത്തുന്ന ആ കളി!! അമ്പത് ലെവലുകളുള്ള ഗെയിമിന്റെ അവസാന സ്റ്റേജാണ് ആത്മഹത്യയ്ക്ക് വെല്ലുവിളിക്കുന്നത്.
കയ്യില്‍ മുറിവുണ്ടാക്കി, രക്തം ഒലിക്കുന്ന ചിത്രം കാണിക്കുന്നതുമെല്ലാം ഗെയിമിന്റെ ഒരു ഭാഗമാണ്. അടുത്ത സ്റ്റേജിലേക്ക് പോകണമെങ്കില്‍ ഓരോ സ്റ്റേജിലേയും വെല്ലുവിളികള്‍ ഏറ്റെടുക്കുകയും തെളിവ് ഹാജരാക്കുകയും വേണം. ആദ്യ ഘട്ടത്തില്‍ പ്രേത സിനിമ കാണുന്നത് പോലെയുള്ള ‘ടാസ്കു’കളാണെങ്കില്‍ മുന്നോട്ട് പോകുന്തോറും വെല്ലുവിളികളും കഠിനമാകും. ജയിക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന, വീഡിയോ ഗെയിമുകള്‍ക്ക് അഡിക്റ്റായ കുട്ടികള്‍ക്കാണ് ഈ ഗെയിം തലയ്ക്ക് പിടിച്ചിരിക്കുന്നത്. ഗെയിം ഇൻസ്റ്റാൾ ചെയ്യുന്നതോടെ വ്യക്തിയുടെ എല്ലാ നീക്കങ്ങളും രഹസ്യമായി ഗെയിം നിർമാതാക്കൾ ചോർത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
ബ്ലൂ വെയില്‍ ഗെയിമിന്റെ തുടക്കം റഷ്യയിലാണ്. പിന്നീട് മറ്റു രാജ്യങ്ങളിലേക്കും പ്രചരിക്കുകയായിരുന്നു. രാജ്യാന്തര തലത്തില്‍ ഈ ഗെമിനെതിരെ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പടുകയാണ്.
blue whale game, video game, suicide, computer game
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here