സെൻകുമാർ ഇന്ന് ചുമതലയേൽക്കും

സംസ്ഥാന പൊലിസ് മേധാവിയായി ടി.പി സെൻകുമാർ ഇന്ന് ചുമതലയേൽക്കും. സെൻകുമാറിനെ പുനർനിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. സുപ്രിം കോടതി വിധിയുടെ പകർപ്പ് വന്നതോടെ സെൻകുമാറിനെ പുനർനിയമിച്ചു കൊണ്ടുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു.
നിലവിൽ പോലിസ് മേധാവിയായിട്ടുള്ള ലോക്‌നാഥ് ബെഹ്‌റയെ വിജിലൻസ് ഡയരക്ടർ സ്ഥാനത്തു മാത്രം നിലനിർത്തും.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ഉടനെ പോാലിസ് മേധാവി സ്ഥാനത്തു നിന്ന് തന്നെ പുറത്താക്കിയതിനെതിരെ കോടതിയെ സമീപിച്ചാണ് സെൻകുമാർ അനുകൂല വിധി വാങ്ങിയത്. ഒടുവിൽ സെൻകുമാറിനെ പുനർനിയമിക്കാൻ ഏപ്രിൽ 24 ന് സുപ്രിം കോടതി ഉത്തരവിട്ടെങ്കിലും വിധി സർക്കാർ നടപ്പാക്കിയിരുന്നില്ല.
വിധിയിൽ വ്യക്തത തേടി വീണ്ടും സുപ്രിം കോടതിയെ സമീപിച്ച സർക്കാരിന് കനത്ത തിരിച്ചടി നേരിടേണ്ടിവന്നത്. വിധി നടപ്പാക്കിയില്ലെങ്കിൽ എന്തു ചെയ്യണമെന്ന് അറിയാമെന്ന് വെള്ളിയാഴ്ച കോടതി മുന്നറിയിപ്പും നൽകി. കൂടാതെ കോടതി ചെലവായി 25,000 രൂപ കെട്ടിവയ്ക്കാനും ഉത്തരവിട്ടിരുന്നു.
T P Senkumar| Pinarayi Vijayan| Kerala DGP| Supreme Court|
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here