ആ നടന്‍ എന്നെ അഞ്ച് വര്‍ഷം നടത്തിച്ചു; ലക്ഷ്യത്തിന്റെ സംവിധായകന്‍

അന്‍സാര്‍ ഖാന്‍ എന്ന സംവിധായകന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കുകയാണ്, ലക്ഷ്യം എന്ന സിനിമയിലൂടെ.. സിനിമ എന്ന ആ ലക്ഷ്യത്തിലേക്കുള്ള വരവിനിടെ ഒരു നടന്‍ തന്റെ അഞ്ച് വര്‍ഷം കളഞ്ഞെന്ന അന്‍സാറിന്റെ വെളിപ്പെടുത്തലാണിപ്പോള്‍ ചര്‍ച്ചാ വിഷയം. സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് അഞ്ച് വര്‍ഷമാണ് ആ നടന്‍ അന്‍സാറിനെ നടത്തിച്ചതത്രേ.
ഇപ്പോള്‍ ജീത്തു ജോസഫിന്റെ സഹായത്തോടെയാണ് ഞാന്‍ ഈ ചിത്രം ചെയ്യുന്നത്. സൂപ്പര്‍ താരം നടത്തിച്ച ആ ചിത്രം ഞാന്‍ ഒഴിവാക്കി. നാല് നടന്മാരെ ചുറ്റിപ്പറ്റി മലയാള സിനിമ നിന്നിരുന്ന സമയമായിരുന്നു അത്. ഇഷ്ടമായില്ലെങ്കില്‍ എന്നോട് പറയാമായിരുന്നു. എനിക്ക് പക്വത ഇല്ലെന്ന് കരുതിയാവും എന്നെ ഒഴിവാക്കിയത്. എന്നോട് ഒന്ന് പറയാരുന്നു. ഈ സിനിമയിലും താരങ്ങളെ കാണാന്‍ ഒരുപാട് കഷ്ടപ്പെട്ടു. അന്‍സാര്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് അന്‍സാറിന്റെ ലക്ഷ്യം എന്ന ചിത്രം റിലീസ് ചെയ്തത്. ജിത്തു ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഊഴത്തിന് ശേഷം ജിത്തു ജോസഫ് തിരക്കഥ എഴുതുന്ന ചിത്രമാണിത്. ഇന്ദ്രജിത്തും, ബിജുമേനോനും മുഖ്യവേഷങ്ങളില്‍ അഭിനിയിക്കുന്ന ചിത്രത്തില്‍ ശിവദയാണ് നായിക.
lakshyam, biju menon, indrajith, ansar khan, malayalam film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here