Advertisement

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം ഇന്ത്യയിൽ വരുന്നു

May 7, 2017
1 minute Read

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം ഇന്ത്യയിൽ വരുന്നു. ജമ്മു കാശ്മീരിലെ ചിനാബ് നദിക്ക് കുറുകെയാണ് ഈ റെയിൽവേ വരുന്നത്.

ഫിൻലാൻഡിലേയും ജർമനിയിലേയും എൻജിനിയർമാരുടെ രൂപകൽപനയിൽ 1.315 കിലോമീറ്റർ നീളമുള്ള പാലം നദിയിൽ നിന്ന് 359 മിറ്റർ ഉയരത്തിലാണ് നിർമിക്കുന്നത്. ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരത്തിലാണ് പാലം വരിക.

12,000 കോടി രൂപയുടെതാണ് പദ്ധതി. 1400 തൊഴിലാളികൾ നിലവിൽ പാലം പണിയിൽ ഏർപ്പെട്ടിരിക്കുന്നു. 2019 മാർച്ചിൽ പണി പൂർത്തീകരിക്കണമെന്നാണ് കരുതുന്നതെന്നും റെയിൽവേ ചീഫ് എൻജിനീയർ ബി. ബി. എസ് തോമർ അറിയിച്ചു.

world’s largest railway line, jammu kashmir, india,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top