നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചു

നീറ്റ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചതായി പരാതി. ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിലാണ് നിബന്ധനകളുടെ പേരിൽ കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളിൽ വിദ്യാർഥിനികളുടെ മുകളിൽ ധരിക്കുന്ന അടിവസ്ത്രവും ജീൻസും അഴിച്ച് പരിശോധന നടത്തിയത്.
കൊവപ്പുറം കുഞ്ഞിമംഗലം സ്‌കൂളിലാണ് സംഭവം. രാവിലെ 8.30 നായിരുന്നു പരീക്ഷ തുടങ്ങുന്നത്. പരീക്ഷയ്ക്ക് മുമ്പായി വിദ്യാർത്ഥിനികളെ മെറ്റൽ ഡിക്ടർ ഉപയോഗിച്ച് പരിശോധിച്ചിരുന്നു. മെറ്റൽ ഡിക്ടർ പരിശോധനയിൽ വിദ്യാർത്ഥിനികൾ മുകളിൽ ധരിക്കുന്ന അടിവസ്ത്രത്തിന്റെ ലോഹക്കുളത്തും, ജീൻസിന്റെ ബട്ടനും പ്രശ്‌നമായി. ഇതോടെ ക്ലാസ്മുറിക്കുള്ളിൽ വെച്ച് തന്നെ അടിവസ്ത്രമഴിച്ച് പുറത്ത് നിൽക്കുന്ന രക്ഷിതാവിന് കൈമാറി അകത്തിരുന്ന് പരീക്ഷയെഴുതേണ്ടി വന്നു.
മറ്റൊരാളുടെ മകൾ ജീൻസാണ് ധരിച്ചിരുന്നത്. ആദ്യപരിശോധനയിൽ ജീൻസിലെ ലോഹബട്ടൺ മുറിച്ചുമാറ്റിച്ചു. അതിനുശേഷം ചെന്നപ്പോൾ ജീൻസിലെ പോക്കറ്റ് അഴിച്ചമാറ്റാൻ ആവശ്യപ്പെ്ടടു. പോക്കറ്റ് മാറ്റിയാൽ ശരീരം വെളിയിൽ കാണുമെന്ന് പറഞ്ഞപ്പോൾ മറ്റൊരു വസ്ത്രം സംഘടിപ്പിക്കാൻ പിതാവിനോട് അധികൃതർ പറയുകയായിരുന്നു. ശേഷം ഏറെ ദൂരെ പോയി ലെഗ്ഗിങ്ങ്‌സ് കൊണ്ടുവന്നാണ് മകൾക്ക് നൽകിയത്.
പല വിദ്യാർത്ഥിനികളും കരച്ചിലിന്റെ വക്കോളം എത്തി. ഇതിന് പുറമേ ശിരോവസ്ത്രം, ഫുൾകൈ എന്നിവയും മാറ്റിച്ചിട്ടാണ് വിദ്യാർത്ഥിനികളെ പരീക്ഷാ ഹോളിലേക്ക് കയറ്റിയത്. പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനികളെ സഹായിക്കാൻ അയൽവാസികളും വസ്ത്രങ്ങളുമായി എത്തി.
female candidate, remove innerwear, neet exam, kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here