Advertisement

ലോകം മാതൃദിനം ആഘോഷിക്കുമ്പോൾ മക്കളെ ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന വൃദ്ധസധനത്തിലെ അമ്മമാർ

May 14, 2017
1 minute Read
mothers day old age home

ലോകം ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ്. ഏതൊരു ആഘോഷവും പോലെ നവമാധ്യമങ്ങളും മലയാളിയും മാതൃദിനം ആഘോഷിക്കുമ്പോൾ സാമൂഹ്യനീതി വകുപ്പിന്റെ ആലപ്പുഴയിലെ മായിത്തറയിലുള്ള വൃദ്ധസധനത്തിലെ 13 അമ്മമാർ കാത്തിരിക്കുകയാണ് തങ്ങളുടെ ഉറ്റവരെയും, മക്കളെയും ഒരുനോക്ക് കാണാൻ.

മക്കളുടെ കൈ പിടിച്ച് ഈ വൃദ്ധസധനത്തിന്റെ പടിക്കെട്ടുകൾ കയറിയപ്പോൾ ആ അമ്മമാരുടെ ഉള്ളൊന്ന് പിടച്ചു കാണും. അമ്മമാരെ വൃദ്ധസധനങ്ങളിലാക്കി ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ നടന്നകന്ന മക്കളെ പക്ഷേ കാഴ്ച്ചയിൽ നിന്ന് മറയുന്നത് വരെ ആ അമ്മ നോക്കിയിരുന്നും കാണും.

വൃദ്ധസധത്തിലെ അധികൃതർക്ക് അമ്മയെ നോക്കാൻ പണം അയച്ച് കൊടുക്കുന്നതല്ലാതെ ആരും തന്നെ അമ്മയോട് രണ്ട് വാക്ക് സംസാരിക്കാനോ, കാര്യങ്ങൾ അന്വേഷിക്കാനോ ഒരിക്കൽ പോലും വരാറില്ല. എന്തിനേറെ, സ്വന്തം അമ്മയോട് ഫോണിൽ പോലും സംസാരിക്കാൻ മടിക്കുന്നു ഈ മക്കൾ. സാമൂഹ്യമാധ്യമങ്ങളിലൂടെ മാതൃദിനം ആഘോഷിക്കുന്ന ആ മക്കളിൽ ആരെങ്കിലും അന്നത്തെ ദിവസം വൃദ്ധസധനത്തിലെ സ്വന്തം അമ്മയെ വിളിച്ച് കാണുമോ ?

നാടിന്റെ പലഭാഗങ്ങളിലായി ഒട്ടേറെ അമ്മമാർ ഇങ്ങനെ കാത്തിരിപ്പുണ്ട്; ഒരു നേരത്തെ അന്നത്തിനായും മക്കളുടെ സ്‌നേഹത്തിനായും. ഇവർക്കായി സമർപ്പിക്കാം ഈ മാതൃദിനം.

 

mothers day old age home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top