കാന്‍സര്‍ ചികിത്സയ്ക്കായി അച്ഛനോട് പണത്തിന് കെഞ്ചിയ സായ് ശ്രീ ഓര്‍മ്മയായി

ബോണ്‍ ക്യാന്‍സര്‍ രോഗം ചികിത്സിക്കാന്‍ പണത്തിനായി അച്ഛനോട് കെഞ്ചി ഫെയ്സ് ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത പതിമൂന്നു വയസ്സുകാരി സായിശ്രീ , ആരുടേയും സഹായത്തിന് കാത്ത് നില്‍ക്കാതെ മരണത്തിന് കീഴടങ്ങി. മുപ്പത് ലക്ഷം രൂപയാണ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. ഒപ്പം കീമോതെറാപ്പിയ്ക്കായി പത്ത് ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചികിത്സയ്ക്കായി പണം കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന്സായിശ്രീ യുടെ അമ്മ സുമ ആന്ധ്രാപ്രദേശിലെ വീടും സ്ഥലവും വില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കുട്ടിയുടെ അച്ഛന്‍ ശിവ കുമാര്‍ എംഎല്‍എ ഉമാമഹേശ്വറാവു വിന്റെ സഹായത്തോടെ സ്ഥലകച്ചവടം നിറുത്തിച്ചു.
രണ്ട് ദിവസം മുമ്പാണ് സായിശ്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.സായിശ്രീയുടെ ചെറുപ്പം മുതല്‍ സുമയും ശിവകുമാറും പിരിഞ്ഞാണ് താമസിക്കുന്നത്. ശിവകുമാര്‍ ബാംഗളൂരുവിലും, സുമ വിജയവാഡയിലുമായി രുന്നു താമസം. 2016ആഗസ്റ്റ് 27നാണ് സായിശ്രീ രോഗബാധിതയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ചികിത്സ നടത്തിയെങ്കിലും, ചെലവ് താങ്ങാനാകാതെ വന്നപ്പോള്‍ സുമ ശിവകുമാറിനോട് പണം ആവശ്യപ്പെട്ടു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് സായിശ്രീ വീഡിയോ പോസ്റ്റ് ചെയ്തത്. പണം അമ്മ തട്ടിയെടക്കും എന്ന് ഭയമാണെങ്കില്‍ എന്നെ ഡാഡി കൊണ്ട് പോയി ചികിത്സിക്കൂ എന്നും വീഡിയോയില്‍ സായിശ്രീ അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ മരണത്തോടെ മനുഷ്യാവകാശ കമ്മീഷന്‍ ശിവകുമാറിനെതിരെ കേസ് എടുത്തിട്ടുണ്ട്.
viral video, kochi bus,cheating deedi motors,cancer,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here