ഭരണപക്ഷത്തിന് സ്പീക്കറുടെ റൂളിംഗില്‍ വിമര്‍ശനം

ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ഇല്ലെന്നത് വസ്തുതാപരം. ഇത് നിരുത്തരവാദിത്തപരമായ നടപടി ആണ്.. ഇതിന് ന്യായീകരണം പര്യാപ്തമല്ല. 25ന് മുമ്പായി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണമെന്നും സ്പീക്കർ റൂൾ ചെയ്തു.
നിയമസഭയില്‍ ഉത്തരങ്ങളുടെ കാര്യത്തില്‍ ഗുണപരമായ പുരോഗതി ഉണ്ടാകുന്നില്ല എന്നതും വീണ്ടും പരാതികള്‍ ഉയരുന്നതും ചെയറിനെ അസ്വസ്ഥപ്പെടുത്തുന്നു. പ്രതിപക്ഷ നേതാവ് മേയ് 10 നു നല്‍കിയ കത്തില്‍ അന്നേദിവസം നോട്ടീസ് നല്‍കിയിരുന്ന 333 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളില്‍ 19 എണ്ണം മാത്രമേ ഉത്തരം നല്‍കിയിരുന്നുള്ളൂ. ഇക്കാര്യം പരിശോധിച്ചതില്‍ പരാതി വസ്തുതാപരമാണെന്നു വ്യക്തമായെന്നു സ്പീക്കർ പറഞ്ഞു. 244 ചോദ്്യങ്ങള്‍ക്കുള്ള മറുപടി ഇനിയും നല്‍കാനുള്ളത് ദൗര്‍ഭാഗ്യകരമാണ്. ചോദ്യങ്ങള്‍ക്കു സമയബന്ധിതമായി മറുപടി നല്‍കാന്‍ മന്ത്രിമാരുടെ ഓഫീസുകളുമായി ബന്ധപ്പെട്ടു കാര്യക്ഷമമായി നടപടിയുണ്ടാക്കണം. 25 നു അവസാനിക്കുന്ന സഭാ സമ്മേളനത്തിനു മുന്‍പായി എല്ലാ മറുപടികളും നല്‍കണമെന്നും സ്പീക്കര്‍ റൂൾ ചെയ്തു.
kerala assembly, spaker, sivarama krishnan, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here