കുല്ഭൂഷണ് ജാദവിന്റെ വിധി ഇന്ന്

പാക്കിസ്ഥാന് പട്ടാള കോടതി വധ ശിക്ഷയ്ക്ക് വിധിച്ച കുല്ഭൂഷന് സിംഗ് ജാദവിന്റെ വിധി ഇന്ന് അന്താരാഷ്ട്ര കോടതി പ്രസ്താവിക്കും. ഇന്ന് മൂന്നരയോടെയാണ് വിധി വരികയെന്നാണ് സൂചന.
വ്യക്തമായ തെളിവില്ലാതെ, തികച്ചും ഏകപക്ഷീയമായി നടത്തിയ വിചാരണ 1963ലെ വിയന കരാർ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് ഇന്ത്യയുടെ പ്രധാന വാദം. 16 തവണ അപേക്ഷ നൽകിയിട്ടും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കുൽഭൂഷൺ ജാദവിനെ കാണാൻ അനുമതി നൽകാത്തതും ഇന്ത്യ കോടതിയെ അറിയിച്ചു.
ഹരീഷ് സാല്‍വെയാണ് ഇന്ത്യയ്ക്ക് വേണ്ടി വാദിച്ചത്. താന്‍ ചാരനാണെന്ന് കുല്ഭൂഷണ് സമ്മതിക്കുന്ന വീഡിയോ പാക്കിസ്ഥാന് ഹാജരാക്കിയെങ്കിലും കോടതി ഇത് കാണാന്‍ തയ്യാറായില്ല. കുല്‍ഭൂഷണെ ഭീഷണിപ്പെടുത്തി എടുത്ത വീഡിയോ ആണിതെന്ന് ഇന്ത്യ വാദിച്ചിരുന്നു.
kulbhooshan signh,harish salve,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here