ജിഷ്ണുവിന്റെ മരണം പ്രതിഛായകെടുത്തി; വിദ്യാർത്ഥികളെ ചാക്കിടാൻ നെഹ്രു ഗ്രൂപ്പ് പരസ്യം

- വാഗ്ദാനം 5 കോടിയുടെ സ്‌കോളർഷിപ്പ്
നെഹ്‌റു കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം നഷ്ടപ്പെടുത്തിയ കോളേജിന്റെ പ്രതിഛായ തിരിച്ച് പിടിക്കാൻ കോടികളാണ് നെഹ്‌റു ഗ്രൂപ്പ് മുടക്കുന്നത്. മെയ് 18 ലെ മലയാള മനോരമ പത്രത്തിന്റെ ഒന്നാം പേജിൽ നൽകിയിരിക്കുന്ന പരസ്യത്തിൽ 5 കോടി രൂപ സ്‌കോളർഷിപ്പാണ് കോളേജ് പുതിയ വിദ്യാർത്ഥികളെ ആകർഷിക്കാനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. അടുത്ത അധ്യയന വർഷത്തേക്ക് വിദ്യാർത്ഥികളെ ലഭിക്കില്ലെന്ന ഭയമാണ്
Read Also : ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കോളേജിൽ മാനേജ്‌മെന്റിന്റെ ഇടിമുറി
കോളേജിനെതിരെ വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തുന്നതിനിടെയാണ് പരസ്യം. കേരള എൻട്രൻസിൽ 5000 റാങ്ക് വരെയുള്ളവർ ട്യൂഷൻ ഫീസായി 5000 രൂപ നൽകിയാൽ മതിയെന്നും താമസവും യാത്രയും സൗജന്യമായിരിക്കും എന്നിങ്ങനെയുള്ള ഓഫറുകളുമാണ് മുന്നോട്ട് വെക്കുന്നത്.
Read Also : ജിഷ്ണുവിന്റെ മരണം; പി കൃഷ്ണദാസ് അറസ്റ്റിൽ
കോളേജിലെ ഇടിമുറിയും ജിഷ്ണുവിന്റെ ദുരൂഹമരണവും അടക്കമുള്ള വിഷയങ്ങൾ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിനെതിരെയും സ്‌കൂൾ വൈസ് പ്രിൻസിപ്പലടക്കമുള്ളവർ ക്കെതിരെയും കേസ് നടന്നുവരികയാണ്.
Read Also : നെഹ്രു കോളേജ് അടിച്ച് തകര്‍ത്തു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here