വാട്‌സ്ആപ്പിനെ വിഴുങ്ങിയ ഫേസ്ബുക്കിന് 800 കോടി പിഴ

വാട്‌സ്ആപ്പുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചതിന് ഫേസ്ബുക്കിന് 800 കോടിയുടെ പിഴ. യൂറോപ്യൻ യൂണിയനമാണ് ഫേസ്ബുക്കിന് പിഴ നിശ്ചയിച്ചത്. 2016 ൽ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഫോൺ നമ്പർ ഫേസ്ബുക്കുമായി ബന്ധിപ്പിച്ചതിനാണ് നടപടി. 2014ലാണ് വാട്‌സ്ആപ്പ് ഏറ്റെടുത്ത ഫേസ്ബുക്ക് നടപടിയ്ക്ക് യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകിയത്.
ഫേസ്ബുക്ക് അക്കൗണ്ടും വാട്‌സ്ആപ്പും തമ്മിൽ ബന്ധിപ്പിക്കില്ലെന്നായിരുന്നു അന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നത്. എന്നാൽ ഇത് മറികടന്നാണ് കഴിഞ്ഞ ഓഗസ്റ്റിൽ വാട്‌സ്ആപ്പ് നമ്പർ, ഫേസ്ബുക്കുമായി ബന്ധിപ്പിക്കുന്ന അപ്‌ഡേഷൻ കൊണ്ടുവന്നത്.
ഈ നടപടി സ്വകാര്യതാ നയത്തിന് എതിരണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂറോപ്യൻ യൂണിയൻ നടപടി സ്വീകരിച്ചിരിക്കുന്നത്. ഏത് കമ്പനിയും യൂറോപ്യൻ യൂണിയന്റെ നയങ്ങൾ അംഗീകരിക്കണമെന്ന് അന്വേഷണത്തിന് നിയോഗിച്ച കമ്മീഷൻ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here