വിനീതിനെ കൈവിടാതെ കേരളം; ജോലി വാഗ്ദാനം ചെയ്ത് കായിക മന്ത്രി

ഫുട്‌ബോൾ താരം സി കെ വിനീതിന് കേരളം ജോലി നൽകും. എജീസ് ഓഫീസിൽ ഉദ്യോഗസ്ഥനായിരുന്ന വിനീതിനെ മതിയായ ഹാജരില്ലെന്ന് കാണിച്ച് പുറത്താക്കിയതിനെ തുടർന്നാണ് ജോലി നൽകാൻ കേരളം തയ്യാറായത്. വിനീതിന് ജോലി നൽകുമെന്ന് സംസ്ഥാന കായിക മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.
കേന്ദ്ര സർക്കാർ തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരള സർക്കാർ ജോലി നൽകുമെന്ന് മന്ത്രി അറിയിച്ചു. തങ്ങളുടെ മ്ഖലയിൽ കളിക്കാനാണ് കായിക താരങ്ങൾക്ക് ജോലി നൽകുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി കെ വിനീതിനെ പുറത്താക്കരുതെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രം നടപടി തുടരുകയായിരുന്നു.
2011ലായിരുന്നു സി കെ വിനീത് ഏജീസിൽനിന്ന് രണ്ട് വർഷം ലീവ് എടുത്തത്. പിന്നീട് ബാഗ്ലൂർ എഫ്‌സിയിലും ദേശീയ ടീമിലും സിസിഎല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയും കളിച്ചു. ആറ് മാസമെങ്കിലും കൃത്യമായി ജോലിയ്ക്ക് ഹാജരാകണമെന്നതാണ് ഏജീസിന്റെ നിയമം.
c k vineeth | football | kerala govt | central govt | AGs |
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here