ഐപിഎല്ലിന്റെ പത്താം കിരീടം മുംബൈ ഇന്ത്യൻസിന്

ഐപി എല്ലിന്റെ ആവേശകരമായ ഫൈനലിൽ പുണെ സൂപ്പർ ജയൻറ്സിനെ ഒരു റൺസിന് വീഴ്ത്തി മുംബൈ ഇന്ത്യൻസ് പത്താം കിരീടം നേടി. അവസാന ഒാവറിൽ 13 റൺസ് വേണ്ടിയിരുന്ന പുണെക്ക് 11 റണ്ണിലെത്താനേ കഴിഞ്ഞുള്ളൂ. സ്കോർ: മുംബൈ: എട്ടിന് 129. പുണെ ആറിന് 128.
ചെറിയ റൺ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ പുണെയുടെ നായകൻ സ്റ്റീവ് സ്മിത്തിനും ഒാപണർ അജിൻക്യ രഹാനെക്കും (38 പന്തിൽ 44) മാത്രമേ തിളങ്ങാനായുള്ളൂ. സ്റ്റീവ് സ്മിത്ത് 50 പന്തിൽ 51റൺ എടുത്തു. അജിൻക്യ രഹാനെ 38 പന്തിൽ 44 റൺ നേടി. ബൗളർമാരുടെ കളിയായിരുന്നു ഇന്നലെ. മുംബൈക്കുവേണ്ടി മിച്ചൽ ജോൺസൺ മൂന്നും ബുംറ രണ്ടും വിക്കറ്റ് വീഴ്ത്തി.
mumbai indians won IPL 10th cup
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here