പരിശോധനയ്ക്ക് എത്തിയ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്‍ ക്യാമറ കണ്ടില്ല, ചതി ലോകം കണ്ടു

കോട്ടയത്ത് ഒരു ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയ ആരോഗ്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ചെയ്ത ചതി എന്ന പേരില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണിത്. കോട്ടയത്താണ് സംഭവം. ഹെല്‍ത്ത് വകുപ്പിലെ ഉദ്യോഗസ്ഥനാണ് ആദ്യം കടന്നു വരുന്നത്. ഇയാള്‍ ഷെല്‍ഫിലിരിക്കുന്ന കേക്ക് താഴെ ഇടുന്നതും തുടര്‍ന്ന് അവിടെയെത്തുന്ന പെണ്‍കുട്ടിയോട് ഇക്കാര്യം എഴുതിയെടുക്കാന്‍ കാണിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നാലെ എത്തുന്ന ഉദ്യോഗസ്ഥര്‍ നിലത്ത് കിടക്കുന്ന കേക്ക് എടുത്തു കൊണ്ട് പോകുന്നതും വീഡിയോയില്‍ ഉണ്ട്.
കോട്ടയം ജില്ലിയിലെ ഹോട്ടല്‍ ആര്യാസ് ഗ്രാന്റ് ബേക്കറിയിലാണ് സംഭവം. ഉദ്യോഗസ്ഥന്‍ തന്നെ താഴേക്ക് വച്ച കേക്കുകള്‍ ചൂണ്ടിക്കാട്ടി കേക്കുകള്‍ താഴെ വൃത്തി ഹീനമായ രീതിയിലാണ് എന്ന് പറഞ്ഞാണ് ആരോഗ്യവിഭാഗം അധികതര്‍ നടപടി എടുത്തത്. ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും പൂട്ടിക്കും എന്നും കടയടുമ പറഞ്ഞു. അസോസിയേഷനും കടയുടമയും കളക്ടര്‍ക്കും നഗരസഭയ്ക്കും നിവേദനം നല്‍കി.
spy cam, cheating
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here