ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ റെയിൽ ടണൽ നിർമാണം പൂർത്തിയായി

ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ റെയിൽ ടണൽ നിർമാണം പൂർത്തിയായി. കൊൽക്കത്തയിലെ ഹൂഗ്ലി നദിക്കടിയിലൂടെയാണ് ഈ ടണൽ കടന്നുപോകുന്നത്. വടക്കുകിഴക്കൻ മെട്രോയ്ക്ക് വേണ്ടിയാണ് ടണൽ നിർമിച്ചത്. ഹൗറയേയും കൊൽക്കത്തയേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് വടക്കുകിഴക്കൻ മെട്രോ.
16.6 കിലോമീറ്റർ വരുന്ന മെട്രോയുടെ 10.8 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുന്നത്. 502 മീറ്റർ ദൂരമാണ് ഹൂഗ്ലി നദിക്കടിയിലൂടെയുള്ളത്. കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനു വേണ്ടി അഫ്‌കോൺ ട്രാൻസ്ടണൽസ്‌റ്റോറി എന്ന കമ്പനിയാണ് ടണൽ നിർമിച്ചത്. 12 സ്റ്റേഷനുകളാണ് നിർദിഷ്ട മെട്രോയിലുള്ളത്. ഇതിൽ പകുതിയും ഭൂമിക്കടിയിലാണുള്ളത്.
indias first underwater tunnel construction completed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here