Advertisement

ഉത്തര്‍പ്രദേശില്‍ കൂട്ട ബലാത്സംഗം

May 25, 2017
1 minute Read
gang rape

ഉത്തര്‍ പ്രദേശില്‍ കൂട്ടബലാത്സംഗം. കാറില്‍ സഞ്ചരിക്കുകയായിരുന്ന നാല് യുവതികളെയാണ് ബലാത്സംഗം ചെയ്തത്. സ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പുരുഷനെ വെടിവെച്ച് കൊന്ന ശേഷമാണ് സ്ത്രീകളെ ബലാത്സംഗം ചെയ്തത്.
ഗൗതം ബുദ്ധ നഗറിലെ എക്സ്പ്രസ്സ് വേയ്ക്ക് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. ആറംഗസംഘമാണ് ബലാത്സംഗം ചെയ്തത്. ഒരു കുടംബത്തിലെ എട്ടംഗ സംഘത്തിനെതിരെയാണ് ആക്രമണം ഉണ്ടായത്. പണം ആവശ്യപ്പെട്ട് വാഹനം തടഞ്ഞ സംഘം കാറിലുണ്ടായിരുന്ന യുവതികളെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഗൗതം ബുദ്ധ് നഗര്‍ പോലീസ് സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

gan rape, rape,Noida,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top