ഊപ്പ പ്രകാശനെ പിടിച്ചു

കുപ്രസിദ്ധ കുറ്റവാളിയായ റിപ്പർ ജയാനന്ദനോടൊപ്പം ജയിൽ ചാടിയ ഊപ്പ പ്രകാശനെ പോലീസ് പിടികൂടി. ജയിൽ മോചിതനായ ശേഷം നടത്തിയ മോഷണ കേസ്സിലാണ് ഊപ്പ പ്രകാശനെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടിയത്.
ഓച്ചിറ, ഞെക്കതാൽ, പി ടി ഭവനത്തിൽ ചെല്ലപ്പൻ മകൻ പ്രകാശ് എന്ന ഊപ്പ പ്രകാശ്(49) നെയാണ് കൺറ്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഓച്ചിറ കേന്ദ്രീകരിച്ച് വ്യാജവാറ്റും സ്പിരിറ്റ് കച്ചവടവും നടത്തിയ ഊപ്പ പ്രകാശ് പല പ്രാവശ്യം ജയിൽവാസം അനുഭവിച്ചിട്ടുള്ള ആളാണ്.
കൊടുകുറ്റവാളിയായ റിപ്പർ ജയാനന്ദനോടൊപ്പം ജയിൽ ചാടിയതോടെ കുപ്രസിദ്ധനായ ഊപ്പ പ്രകാശ് തെക്കൻ കേരളത്തിലെ ഒട്ടുമിക്ക കുറ്റവാളികളുമായി ബന്ധം സ്ഥാപിക്കുകയും ക്രമേണ വാഹനമോഷണ കേസ്സിലേക്കും വീട് മോഷണക്കേസ്സിലേയ്ക്കും തിരിയുകയുമായിരുന്നു.
കഴിഞ്ഞ മാസം അവസാനം ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രകാശൻ പല ഓച്ചിറയിലേക്ക് മടങ്ങാതെ തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി തങ്ങി മോഷണം നടത്തി വന്നു. ഊപ്പ പ്രകാശ് കുറച്ച് ദിവസങ്ങളായി സിറ്റിയിൽ തങ്ങി മോഷണശ്രമങ്ങൾ നടത്തുന്നതായി വിവരം ലഭിച്ച സിറ്റി ഷാഡോ പോലീസ് കുറച്ച് ദിവസങ്ങളായി നടത്തിവന്നിരുന്ന തെരച്ചിലിലാണ് മോഷണമുതലുകളുമായി പ്രകാശൻ കൈയ്യോടെ പിടിയിലായത്.
കൊല്ലം ജില്ലയിൽ കടയ്ക്കൽ പ്രവീണിനും ,സ്‌പൈഡർ സുനി എന്നിവരോടൊപ്പം ടോറസ് ലോറി മോഷ്ടിച്ച കേസ്, കണ്ണൂർ, കായംകുളം, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ഊപ്പയ്ക്ക് മോഷണകേസ്സുകൾ നിലവിലുണ്ട്. ഏറെ സുരക്ഷാ സന്നാഹങ്ങൾക്ക് പേരുകേട്ട തിരുവനന്തപുരം സെൻട്രൽ ജയിൽ ചാടിയ ശേഷം ഓച്ചിറ ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രകാശനെ ദിവസങ്ങൾക്കുള്ളിൽ തന്നെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമീഷണർ സ്പർജൻ കുമാർ, ഡിസിപി അരുൾ ബി കൃഷ്ണ, കൺട്രോൾ റൂം എസിപി സുരേഷ് കുമാർ, കൺറ്റോൺമെന്റ് എസ് ഐ ഷാഫി എന്നിവരുടെ നേതൃത്വത്തിൽ സിറ്റി ഷാഡോ പോലീസ് ആണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്കിയത്.
crime| Tvm| uuppa prakash|
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here