തമിഴ് രാഷ്ട്രീയത്തിൽ പിടിമുറുക്കാൻ രജനീകാന്ത്

സ്റ്റൈൽ മന്നൻ രജനീകാന്ത് പുതിയതായി രൂപീകരിക്കുന്ന രാഷ്ട്രീയ പർട്ടിയുടെ നയപരിപാടികൾക്ക് ഉടൻ അന്തിമ രൂപമാകുമെന്ന് സൂചന. മറ്റ് പാർട്ടികളിൽനിന്ന് നേതാക്കളെ തന്റെ പാർട്ടിയിലേക്ക് ആകർഷിക്കാനും ശ്രമം നടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.എഐഎഡിഎംകെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന മാ ഫോയ് പാണ്ഡ്യരാജൻ, ഡിഎംകെ നേതാവ് എസ് ജഗത്രാക്ഷൻ തുടങ്ങിയവർ പരിഗണനയിലുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടി ജൂലൈ അവസാനം പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സഹോദരൻ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിലെ വോട്ടിംഗ്, രാഷ്ട്രീയ പ്രവണതകൾ എന്നിവ പഠിക്കുന്നതിന് ബംഗളുരുവിലെ ഒരു ഏജൻസിയെ സമീപിച്ചതായും സൂചനയുണ്ട്.
Rajanikanth| Tamilnadu| Politics| New Political Party|
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here