ബാബ്റി മസ്ജിദ്; അദ്വാനിയടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി

ബാബ്റി മസ്ജിദ് കേസിലെ പ്രതികളായ അദ്വാനിയടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത പരത്തുന്നത് സംബന്ധിച്ച കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. മൂന്ന് പേര്‍ക്കും ജാമ്യം അനുവദിച്ച ശേഷമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. 50000രൂപയുടെ സ്വന്തം ജാമ്യത്തിലാണ് ലക്നൗവിലെ പ്രത്യേക കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഇവരുടെ ആവശ്യം കോടതി നിരസിച്ചു.ഉച്ചയ്ക്ക് ശേഷമാണ് വിടുതല്‍ ഹര്‍ജിയില്‍ വിധി പറഞ്ഞത്. കേസില്‍ നിന്ന് ഇവരെ ഒഴിവാക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലാണ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2001 ല്‍ ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം സി.ബി.ഐ കോടതി റദ്ദാക്കിയിരുന്നു. 2010 ല്‍ സി.ബി.ഐ കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. 2017 ഏപ്രില്‍ 19 ന് സുപ്രീം കോടതി ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം പുന:സ്ഥാപിക്കുകയായിരുന്നു.
babri case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here