ജയലളിതയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടി തമിഴ്നാട് സര്‍ക്കാര്‍ ആരംഭിച്ചു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടി തമിഴ്നാട് സര്‍ക്കാര്‍ ആരംഭിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ കോടതി വിധി നടപ്പാക്കുന്നതിെൻറ ഭാഗമായുള്ള നടപടികളാണ് തുടങ്ങിയത്. സ്വത്തുക്കളുടെ കണക്കെടുപ്പിന് ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂർ തുടങ്ങി ആറു ജില്ല കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി.
ജയലളിത, തോഴിയും അണ്ണാ ഡി.എം.കെ അമ്മ വിഭാഗം ജനറൽ സെക്രട്ടറിയുമായ ശശികല നടരാജൻ, ജയലളിതയുടെ വളര്ത്തുമകന് വി.എന്‍. സുധാകരന്, ബന്ധു ഇളവരശി എന്നിവരെയാണ് ബംഗളൂരു പ്രത്യേക കോടതി അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിച്ചത്.
tn govt takes measures attach jayalalita assets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here