കപ്പയിലും വിഷം

കപ്പവാങ്ങുമ്പോഴും ഇനി സൂക്ഷിക്കണം.ഇതുവരെ വിഷം തളിച്ച പച്ചക്കറികള്‍ക്ക് കപ്പ ഒരു അപവാദമായിരുന്നു എന്നാണ് വിശ്വസിച്ചിരുന്നത്, ഇനി വിശ്വാസമായി നിലനില്‍ക്കും. കാരണം കപ്പയുടെ സ്ഥാനവും ഇനി വിഷം തളിച്ച പച്ചക്കറികളുടെ കൂട്ടത്തിലാണ്. വന്‍ തോതില്‍ കപ്പകൃഷി ചെയ്യുന്നവര്‍ കപ്പയ്ക്ക് തൂക്കവും വലിപ്പവും വര്‍ദ്ധിപ്പിക്കാനായി ഹോര്‍മോണ്‍ പുരട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കപ്പ ഒരു നിശ്ചിത പ്രായം എത്തുമ്പോഴാണ് ഈ ഹോര്‍മോണ്‍ പ്രയോഗം. ഹോണ്‍മോണ്‍ പ്രയോഗം കഴിഞ്ഞാല്‍ രണ്ട് ആഴ്ച പൂര്‍ത്തിയായാല്‍ കപ്പ വിളവെടുപ്പിന് പാകമാകും. ചുവട് തുരന്ന് കപ്പയില്‍ കത്തികൊണ്ട് വരഞ്ഞ് അതിനു മുകളിലാണ് ഹോര്‍മോണ്‍ പുരട്ടുന്നത്. പലതരത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഹോര്‍മോണുകളാണിവ, വീട്ടില്‍ വാങ്ങുന്ന കപ്പയ്ക്ക് മുകളില്‍ വരഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം.
tapioca
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here