Advertisement

ഒറ്റ ദിവസംകൊണ്ട് ഇന്റർനെറ്റിൽ ഹിറ്റായി മയിലുകളുടെ ഇണചേരൽ

June 1, 2017
8 minutes Read
PEACOCK SEX

മയിലുകളുടെ ഇണചേരൽ കണ്ണീരുകൊണ്ടാണെന്ന ശാസ്ത്ര ‘അ’സത്യം വിളിച്ച് പറഞ്ഞ രാജസ്ഥാൻ ജഡ്ജിയ്ക്ക് ലഭിക്കുന്ന ട്രോളുകൾ ചെറുതല്ല. എന്നാൽ ഇന്ത്യയിലെ ജനങ്ങളുടെ ശാസ്ത്ര ബോധം ഇത്രയൊക്കെയേ ഉളളൂ എന്ന് തിരിച്ചറിയാൻ സഹായിച്ച ജഡ്ജിയെ നമസ്‌കരിക്കുന്നതിന് പകരം തിരസ്‌കരിക്കുകയാണ് സോഷ്യൽ മീഡിയ.

ശാസ്ത്രത്തിൽ അപാര പാണ്ഡിത്യമുള്ള ജഡ്ജിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോടെ ഇന്ത്യയുടെ ദേശീയ പക്ഷിയുടെ ഇണചേരലാണ് ഇന്റർനെറ്റിലെ ബ്രേക്ക്. മയിലുകൾ എന്തായാലും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

വിമാനവും, ക്ലോണിംഗും, എന്തിന് ചൊവ്വാ പര്യവേഷണം പോലും വേദങ്ങളിലുണ്ടെന്ന് ലോക ശാസ്ത്ര കോൺഗ്രസിൽ പ്രഖ്യാപിച്ച ശാസ്ത്രജ്ഞന്മാരുള്ള ഇന്ത്യയിൽ ഒരു ജഡ്ജ് ഇത്രയൊക്കെയല്ലേ പറഞ്ഞുള്ളൂ എന്ന് സമാധാനിക്കാം.

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് രാജസ്ഥാൻ ഹൈക്കോടതി ജഡ്ജ് മയിലിനെ ദേശീയ പക്ഷിയാക്കാൻ കാരണം അത് നിത്യ ബ്രഹ്മചാരിയായതാണെന്ന് പ്രസ്താവിച്ചത്.

മയിലുകൾ ഇണചേരാറില്ലെന്നും ആൺമയിലിന്റെ കണ്ണീര് വീണാണ് പെൺമയിലിന് കുട്ടികൾ ജനിക്കുന്നതെന്നായിരുന്നു അതിന് ന്യായീകരണമായി ജഡ്ജ് നിരത്തിയത്.

Subscribe to watch more

ഈ പ്രസ്ഥാവന പുറത്തുവന്നതോടെ ഇന്റർനെറ്റിൽ ആളുകൾ ഏറ്റവുമധികം തെരഞ്ഞത് മയിലുകളുടെ ഇണചേരലാണ്.

നിരവധി പേർ ട്വിറ്ററിലൂടെ വീഡിയോകൾ പോസ്റ്റ് ചെയ്തു. ചിലർ പീകോക്ക് പോൺ എന്ന പരിഹാസത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

peacock sex breaks the internet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top