കേരളത്തെ പാക്കിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ച ടൈംസ് നൗവിന് മലയാളികളുടെ പൊങ്കാല

കേരളത്തെ പാക്കിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ച ടൈംസ് നൗവിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ബീഫ് വിഷയവും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനവും പരാമര്‍ശിച്ച് കൊണ്ടാണ് ടൈസ് നൗ കേരളത്തെ പാക്കിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചത്. ഇന്നലെ(വെള്ളി) രാവിലെ ഒമ്പത് മണിയുടെ വാര്‍ത്തയിലായിരുന്നു വിവാദ പരാമര്‍ശം. heads to thundery pakistan എന്നാണ് അമിത് ഷായുടെ കേരള സന്ദര്‍ശനത്തെ കുറിച്ചുള്ള ടാഗ് ലൈന്‍. എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇത് heads to thundery Kerala എന്ന് തിരുത്തിയെങ്കിലും അറിഞ്ഞും കേട്ടും കണ്ടും വന്നവര്‍ അപ്പോള്‍ മുതല്‍ ടൈംസ് നൗവിന്റെ പേജില്‍ ‘ മേഞ്ഞ് ‘ തുടങ്ങി.
ടാഗ് ലൈന്‍ പിന്‍വലിച്ചിട്ടും മലയാളത്തിലും, ഇംഗ്ലീഷിലുമെല്ലാം ടൈസ് നൗവിനെതിരെയുള്ള പ്രതിഷേധങ്ങള്‍ കുമിഞ്ഞ് കൂടുകയാണ്. ഇന്ന് രാവിലെയുള്ള പോസ്റ്റുകള്‍ക്ക് താഴെയും പൊങ്കാല ചൂടാറാതെ തുടരുന്നുണ്ട്.
‘ടൈസ് കൗ’ എന്ന ഹാഷ് ടാഗും ഒപ്പം വൈറലാകുകയാണ്.
ഒരോ ഫെയസ് ബുക്ക് പോസ്റ്റുകള്‍ക്കും താഴെ ഇത്തരം നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്. ചാനലിനെ കളിയാക്കി ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവയില്‍ ചിലത്
slaughter ban, beef fest, amit sha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here