ബോളിവുഡിന്റെ നൂതന്‍, 81ാം പിറന്നാളിന് ഡൂഡിളൊരുക്കി ഗൂഗിള്‍

ഒരു സമയത്ത് ബോളിവുഡിന് നൂതന്റ മുഖമായിരുന്നു. ഇന്ന് ആ നടിയുടെ എണ്‍പത്തിയൊന്നാം പിറന്നാളാണ്. ജീവിതത്തിന്റെ വെള്ളി വെളിച്ചങ്ങളില്‍ നിന്ന് മറഞ്ഞെങ്കിലും കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരുടെ മനസില്‍ ജീവിക്കുന്ന നൂതനായി ഡൂഡില്‍ സമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിള്‍.
ഗൂഗിളിന്റെ ‘O’ എന്ന അക്ഷരത്തിന് പകരം നൂതന്‍ എന്ന നടിയുടെ സന്തോഷം, ദുഃഖം തുടങ്ങി നാല് ഭാവങ്ങളുടെ മുഖം ചേര്‍ത്താണ് ‘പിറന്നാള്‍ ഡൂഡില്‍ ‘ ഒരുക്കിയിരിക്കുന്നത്. നാല്‍പത് വര്‍ഷം ബോളിവുഡ് സിനിമാ ലോകത്ത് തിളങ്ങിയ നൂതന്‍ 70 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2011വരെ മികച്ച നടിയ്ക്കുള്ള അഞ്ച് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നേടിയെന്ന ബഹുമതി നൂതനോട് ചേര്‍ന്ന് നിന്നിരുന്നു. അനാരി, കര്‍മ്മ, നാം എന്നിവ നൂതനെന്ന നടിയുടെ പ്രശസ്തിയെ ഉന്നതിയിലെത്തിച്ച സിനിമകളാണ്. ബിമല്‍ റോയിയുടെ ബാന്ദനി, സുജാത എന്നീ ചിത്രങ്ങളിലെ വേഷങ്ങളും ഇന്നും നൂതന്റെ കരിയറിനെ ഉയര്‍ത്തിക്കാട്ടുന്ന ചിത്രങ്ങളാണ്. നടിയായ ശോഭനയുടേയും സിനിമാ സംവിധായകന്‍ കുമരേശന്‍ സമര്‍ഥിന്റെയും മകളായി 1936ലാണ് നൂതന്‍ ജനിച്ചത്. 1974 പദ്മ ശ്രീ നല്‍കി രാജ്യം ഈ നടന വിസ്മയത്തെ ആദരിച്ചിട്ടുണ്ട്. അമ്പത്തിനാലാം വയസ്സില്‍ സ്തനാര്‍ബുദത്തെ തുടര്‍ന്നാണ് നൂതന്‍ അന്തരിക്കുന്നത്.
noothan, google, doodle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here