കണ്ണേ കൈവിടില്ല; ലണ്ടൻ ആക്രമണത്തിനിടെ ബിയർ ഗ്ലാസുമായി ഓടുന്ന യുവാവ്

ലോകത്തെ നടുക്കിയ ലണ്ടൻ ഭീകരാക്രമണത്തിനിടെ നിലവിളിയോടെ ജീവനും കൊണ്ടോടുന്ന ആളുകൾക്കിടയിൽ ബിയർ ഗ്ലാസ് കൈവിടാതെ നടക്കുന്ന യുവാവിന്റെ ചിത്രം വൈറലാകുന്നു. ഒരു കവിൾ കുടിച്ച് ആൾക്കൂട്ടത്തിന്റെ ബഹളം കാര്യമാക്കാതെ ‘കൂൾ’ ആയി നടന്നു വരുന്ന യുവാവിന്റെ ചിത്രം ട്വിറ്ററിലാണ് ആദ്യം എത്തുന്നത്. പിന്നീട് ചിത്രം മറ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തു.
ട്രോളുകൾക്കൊപ്പം ഇയാൾക്കെതിരെ രൂക്ഷ വിമർശനവുമായും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് ലണ്ടൻ ബ്രിഡ്ജിലും ബോറോ മാർക്കറ്റിലും ആക്രമണം നടന്നത്. ലണ്ടൻ ബ്രിഡ്ജിലെ കാൽനട യാത്രക്കാർക്കിടയിലേക്ക് തീവ്രവാദികൾ വാൻ ഓടിച്ചുകയറ്റുകയായിരുന്നു.
People fleeing #LondonBridge but the bloke on the right isn’t spilling a drop. God Bless the Brits! pic.twitter.com/ceeaH0XxeX
— Howard Mannella (@hmannella) June 3, 2017
20 ഓളം പേരെ ഇടിച്ചുവീഴ്ത്തി, ഒരു ബസ് സ്റ്റോപ്പിലേക്ക് വാൻ ഇടിച്ചുകയറ്റി നിർത്തിയ ശേഷം പുറത്തിറങ്ങിയ തീവ്രവാദികൾ ആളുകളെ കുത്തിവീഴ്ത്തി. രണ്ട് ആക്രമണങ്ങളിലുമായി ഏഴ് പേരാണ് കൊല്ലപ്പെട്ടത്. മൂന്നു ഭീകരരും കൊല്ലപ്പെട്ടിരുന്നു.
This Guy Fleeing With A Pint After The London Bridge Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here