വിശാല ദേശീയ മുന്നണിക്കൊപ്പം ഉറച്ചു നില്ക്കാൻ മുസ്ലിം ലീഗ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ ബംഗാളില്‍നിന്ന് മമത ബാനര്‍ജിയും സീതാറാം യെച്ചൂരിയും യു.പിയില്‍നിന്ന് അഖിലേഷ് യാദവും മായാവതിയും ബിഹാറില്‍നിന്ന് നിതീഷ്കുമാറും ലാലുപ്രസാദും ഉള്‍പ്പെടെ പങ്കെടുത്തത് വിശാലമുന്നണി ശരിയായ ദിശയിലാണെന്നാണ് സൂചിപ്പിക്കുന്നതെന്നും ലീഗ് രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി.
രാജ്യത്തെ ജനങ്ങളെ വിഭജിച്ച് ഭരിക്കാനാണ് ബി.ജെ.പി ശ്രമം. ഇത് ഏറെകാലം മുന്നോട്ടു കൊണ്ടുപോവാനാവില്ല. രാജ്യത്തെ പിന്നോട്ടടുപ്പിച്ച ബി.ജെ.പി സര്‍ക്കാറിനെ ജനം വൈകാതെ താഴെയിറക്കുമെന്നും മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here