ചന്ദ്രശേഖർ ആസാദ് അറസ്റ്റിൽ

ദലിത് മുന്നേറ്റത്തിനായി ഉത്തർപ്രദേശിൽ രൂപംകൊണ്ട ഭീം ആർമിയുടെ നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ വേനൽക്കാല വസതിയിൽ വെച്ചാണ് ചന്ദ്രശേഖറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഉത്തർപ്രദേശിലെ സഹരൻപൂരിൽ ജാതീയ സംഘർഷങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് ചന്ദ്രശേഖരാണെന്നാണ് പോലീസ് ആരോപിക്കുന്നത്. ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഭീം ആർമി ഡൽഹിയിലെ ജന്തർ മന്ദിറിൽ വൻ ദലിത് റാലിയും പ്രക്ഷോഭവും സംഘടിപ്പിച്ചിരുന്നു. ചന്ദ്രശേഖറെയും കുട്ടാളികളെയും കുറിച്ച് വിവരം കൈമാറുന്നവർക്ക് 12000 രൂപ വീതം നൽകുമെന്നും പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അറസ്റ്റ്.
ചന്ദ്രശേഖറിന് കോടതിയിൽ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു. സഹാരൻപൂരിൽ ജാതീയ സംഘർഷങ്ങൾക്കെതിരെ പൊലീസ് അനുമതി മറികടന്ന് ഭീം ആർമി മഹാപഞ്ചായത്ത് സംഘടിപ്പിച്ചു. ഇത് തടയാനെത്തിയ പൊലീസുകാർക്കെതിരെ ഭീം ആർമി പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു.
chandrasekhar azad arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here