വെടിവെപ്പ് പൊലീസ് നടത്തിയതു തന്നെയെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ്

മധ്യപ്രദേശിലെ മന്ദ്സോറിൽ നടന്ന പ്രക്ഷോഭങ്ങൾക്കിെട ഉണ്ടായ വെടിവെപ്പ് പൊലീസ് നടത്തിയതു തന്നെയെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് സമ്മതിച്ചു. പൊലീസ് വെടിവെപ്പല്ല മരണകാരണമെന്നായിരുന്നു സർക്കാറിന്റെ നിലപാട്.
സംഭവത്തിൽ ജില്ലാ കലക്ടറേയും പൊലീസ് സുപ്രണ്ടിനേയും ഇപ്പോള്‍ സര്‍ക്കാര്‍ സ്ഥലം മാറ്റി.
അതേസമയം, വെടിവെപ്പിൽ കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കളെ രാഹുൽ ഗാന്ധി സന്ദർശിച്ചു. വിമാനത്താവളത്തിലെത്തിയ രാഹുൽ റോഡുമാർഗം ഇവിടെയെത്തിയത്.
കാർഷിക ഉത്പന്നങ്ങൾ താങ്ങുവില നിശ്ചയിക്കണമെന്നും കാർഷിക വായ്പ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്.സമരക്കാർക്കിടയിലേക്ക് നടന്ന പോലീസ് വെടിെവപ്പിൽ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്.
gun fire, farmers, mp
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here