പിതൃസ്വത്തിൽ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി

പാരമ്പര്യമായി ലഭിക്കുന്ന പിതൃസ്വത്തിൽ ക്രിസ്തീയ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി. സന്യസിക്കുന്നവർക്ക് സ്വത്തിന് അവകാശമില്ലെന്ന് വാദം അംഗീകരിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കൊച്ചിയിലെ മോൺസിഞ്ഞോർ സേവ്യർ ചുള്ളിക്കലിന് മാതാപിതാക്കളുടെ വിൽപ്പത്രപ്രകാരം ലഭിച്ച ഭൂമിയുടെ അവകാശത്തിൻമേലുള്ള കേസിലാണ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ വിധി.
മാതാപിതാക്കൾ വിൽപ്പത്രം എഴുതും മുമ്പ് പൗരോഹിത്യം സ്വീകരിച്ച വ്യക്തിയ്ക്ക് പിതൃസ്വത്തിൽ അവകാശമില്ലെന്നായിരുന്നു വാദി ഭാഗത്തിന്റെ നിലപാട്.
വൈദികന് സ്വത്തിൽ അവകാശമില്ലെന്ന കൊച്ചി പ്രിൻസിപ്പൽ സബ് കോടതിയുടെ വിധി അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വിശ്വാസമനുസരിച്ച് വൈദികനോ കന്യാസ്ത്രീയോ ആകുന്നതോടെ വീട്ടുകാരുമായുള്ള ബന്ധം വിച്ഛേദിക്കുമെന്നതിനാൽ സിവിൽ നിയമപ്രകാരമുള്ള അവകാശം ഇല്ലാതാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here