തടി കുറിച്ച്, മനോഹരിയായി മഞ്ജിമ

സിനിമയിലേക്ക് നായികയായുള്ള മടങ്ങി വരവില്‍ മഞ്ജിമയ്ക്ക് ഒപ്പം ഉള്ള വിമര്‍ശനമാണ് മഞ്ജിമയുടെ തടി. തനിക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് ശരീരപ്രകൃതത്തിന്റെ പേരില്‍ വിമര്‍ശമങ്ങളൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് തുറന്ന് സമ്മതിക്കുമ്പോഴും, സംവിധായകര്‍ തന്നോട് തടി കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തുറന്ന് സമ്മതിയ്ക്കുകയാണ് താരം.
എന്തായാലും ഇപ്പോള്‍ കുറച്ച് നാളായി താരം കൃത്യമായി വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ട്. ഡയറ്റിംഗും കൃത്യമാക്കി. ഇപ്പോഴത്തെ മഞ്ജിമ ഒന്നുകൂടി മനോഹരിയായിട്ടുണ്ട്. വണ്ണം കുറച്ചതുമൂലം ഏതു വസ്ത്രവും ധരിക്കാന്‍ കഴിയുന്നു. സ് ക്രീനില്‍ കാണാന്‍ കുറച്ചുകൂടി ഭംഗിയായിട്ടുണ്ടെന്നും മഞ്ജിമ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മഞ്ജിമയുടെ സത്രിയാന്‍ എന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്തിരുന്നു. മഞ്ജിമയുടെ മേക്ക് ഓവര്‍ ചിത്രങ്ങള്‍ കാണാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here