കശാപ്പ് നിയന്ത്രണത്തിന് പുറമെ അലങ്കാര മത്സ്യങ്ങള്‍ വളര്‍ത്തുന്നതിനും വിലക്ക്

കശാപ്പ് നിയന്ത്രണത്തിന് പുറമെ കേന്ദ്ര സര്‍ക്കാര്‍ അലങ്കാര മത്സ്യങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. 158ഇനം മത്സ്യങ്ങള്‍ക്കാണ് വിലക്ക്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
അലങ്കാര വളര്‍ത്തുമത്സ്യങ്ങളുടെ ആരോഗ്യം, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിന് 2016ലെ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ ചുവട് പിടിച്ചാണ് വിജ്ഞാപനം. ക്ലൗണ്‍, കാംസെല്‍, ഏഞ്ചല്‍, ബട്ടര്‍ ഫ്ലൈസ്, പാരറ്റ ഫിഷ്, റാഫ് ഫിഷ് തുടങ്ങിയവ നിരോധിച്ച പട്ടികയിലുണ്ട്. പട്ടികയിലുള്ള മീനുകളെ സ്ഫടിക ഭരണികളില്‍ വളര്‍ത്തരുതെന്ന് വിജ്ഞാപനത്തിലുണ്ട്. പ്രദര്‍ശനവും, വില്‍പ്പനയും പാടില്ല. അലങ്കാരമ മത്സ്യകടയില്‍ ഒരു വെറ്റിനറി ഡോക്ടറേയോ,മത്സ്യ വിദഗ്ധനേയോ നിയമിക്കണം ഒപ്പം ഒരു സഹായിയേയും എന്നിങ്ങളെയാണ് വിജ്ഞാപനം പറയുന്നത്.
ban for aquarium fish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here