Advertisement

വൃക്ഷതൈകളും ഭാഗമായി, ചോറ്റാനിക്കരയിലെ ഹരിത വിവാഹം മംഗളമായി

June 12, 2017
1 minute Read
green wedding

വൃക്ഷതൈകള്‍ സമ്മാനമായി നല്‍കി അവര്‍ വിവാഹിതരായി.  മാവേലിക്കര സ്വദേശി ബിസ്റ്റ് രാജനും, എറണാകുളം സ്വദേശി രാഗിയും കുടുംബജീവിതത്തിന്റെ തണലിലേക്ക് കാലെടുത്ത് വച്ചത് ആയിരം വൃക്ഷതൈകള്‍ വിതരണം ചെയ്താണ്.
ആശംസയറിയിച്ച് എത്തിയ ഓരോ അതിഥികള്‍ക്കും ബിസ്റ്റ് രാജനും, രാഗിയും വൃക്ഷതൈകള്‍ സമ്മാനമായി നല്‍കി. ഈ വിവാഹ നാളിന്റെ ഓര്‍മ്മകള്‍ക്ക് തണലേകി ആയിരത്തിലധികം മരങ്ങളാണ് ഇനി കേരളത്തില്‍ വിവിധയിടങ്ങളിലായി വളര്‍ന്ന് പന്തലിക്കുക.

വരന്റേയും വധുവിന്റേയും ആഗ്രഹത്തിന് സര്‍വ്വ പിന്തുണയുമായി മനോജ് ഗ്രീന്‍വുഡ്സ് കൂടി എത്തിയതോടെ ഹരിത കല്യാണത്തിന് പ്രോട്ടോകോളായി. ആയിരം തൈകള്‍ നല്‍കാമെന്ന് മനേജ് ഏറ്റതോടെ  വധൂവരന്മാര്‍ക്കും സന്തോഷം.  ചിലരെങ്കിലും വിവാഹ ചടങ്ങുകള്‍ സാക്ഷിയാകാനെത്തിയവര്‍ക്ക് ഇത്തരത്തില്‍ വൃക്ഷത്തൈകള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം തൈകള്‍ വിതരണം ചെയ്യുന്നത് ഇത് ആദ്യമായിരിക്കും. ഇന്ന് രാവിലെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലാണ് പ്രകൃതിയ്ക്ക് കുട ചൂടി ഈ വിവാഹം നടന്നത്. സ്വന്തമായി ഇവന്റ് മാനേജ്മെന്റ് കമ്പനിയുള്ള മനോജ് ഇനി തന്റെ നേതൃത്വത്തില്‍ നടക്കുന്ന വിവാഹ ചടങ്ങുകളിലെല്ലാം ഇത്തരത്തില്‍ തൈകള്‍ വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ്.

green wedding

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top