മുടി രണ്ടായി പിന്നിയിട്ടില്ല, അധ്യാപിക 200 ഏത്തമിടീച്ച കുട്ടി ആശുപത്രിയില്‍

Class 5 student in Ahmedabad hospitalized as school authorities allegedly forced students to do sit-ups reportedly for not sporting 2 braids pic.twitter.com/3ysC3FtmdZ
— ANI (@ANI_news) June 13, 2017
മുടി രണ്ടായി പിന്നിയിടാത്തതിന് പത്ത് വയസ്സുകാരിയെക്കൊണ്ട് സ്‌കൂൾ അധികൃതർ ഏത്തം ഇടിയിച്ചത് 200 തവണ !! ശിക്ഷയെ തുടർന്ന് അവശയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഹമദാബാദ് സിറ്റിയിലെ ലളിത ഗ്രീൻ ലോൺസ് സ്‌കൂളിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഹണി പ്രജാപതിയാണ് ഈ ക്രൂര ശിക്ഷാ നടപടിക്ക് ഇരയായത്. കാലുകൾ നീരുവെച്ചതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവം അറിഞ്ഞ രക്ഷിതാക്കൾ സ്‌കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണം എന്ന നിലപാടിലാണ്. ചായക്കടക്കാരനായ ഹണിയുടെ അച്ഛൻ പ്രവീൺ പ്രജാപതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം ഡിഇഒ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു.
തലയിൽ മുഴയുള്ളതിനാൽ ഹണിക്ക് അന്നേ ദിവസം മുടി രണ്ടായി പിന്നിയിടാൻ സാധിച്ചിരുന്നില്ല. ഹണി മുടി പിന്നിയിടാത്തത് ശ്രദ്ധയിൽപ്പെട്ട ക്ലാസ്് ടീച്ചർ കുട്ടിയെ പ്രിൻസിപ്പലിന്റെ ഓഫീസിൽ ഉള്ള ട്രസ്റ്റിയുടെ മുന്നിൽ എത്തിക്കുകയും, കുട്ടിയുടെ വിശദീകരണം കേൾക്കാൻ തയ്യാറാകാതെ ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
10-year-old student forced to do 200 sit ups for unbraided hair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here