ഇന്ത്യയിൽ വെറും 12 അക്കൗണ്ടുകളിൽ നിന്ന് മാത്രം ലഭിക്കാനുള്ളത് എട്ട് ലക്ഷം കോടി രൂപ

ഇന്ത്യയിൽ വെറും 12 അക്കൗണ്ടുകളിൽ നിന്ന് മാത്രം ബാങ്കുകൾക്ക് കിട്ടാനുള്ളത് എട്ടു ലക്ഷം കോടി രൂപ. ആകെ കിട്ടാകടത്തിെൻറ 25 ശതമാനം ആണ് വെറും 12 അക്കൗണ്ടുകളിൽ നിന്ന് മാത്രം രാജ്യത്തെ മുൻനിര ബാങ്കുകൾക്ക് കിട്ടാനുള്ളത്. ആർ.ബി.െഎ തന്നെയാണ് ഇത് സംബന്ധിച്ച പട്ടിക തയ്യാറാക്കുന്നത്. എന്നാൽ ഈ പേരുകൾ പുറത്തു വിടുമോ എന്ന് ഉറപ്പില്ല. വലിയ വായ്‌പ്പാ കടക്കാരുടെ പട്ടിക പുറത്തു വിടുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധന മന്ത്രി അരുൺ ജെയ്‌റ്റിലി പറഞ്ഞിരുന്നു. ആർ.ബി.െഎയിലെ ഇേൻറണൽ ഉപദേശക സമിതയാണ് ഇപ്പോൾ ഇക്കാര്യം പുറത്ത് വിട്ടത്. ഇതിൽ ആറ് ലക്ഷം കോടിയും കിട്ടാനുള്ളത് പൊതുമേഖല ബാങ്കുകൾക്കാണ്. ഇതിലെ വായ്‌പ്പാ തുക ഒരു അക്കൗണ്ടിൽ കുറഞ്ഞത് 5,000 കോടിയോ അതിൽ കൂടുതലോ ആണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
india gets 8 crore from 12 accounts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here