മലയാളി നഴ്സിനെ സൃഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

രാജസ്ഥാനിലെ കരോളിയില്‍ തിരുവല്ല സ്വദേശി നഴ്സിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല കുറ്റപ്പുഴ സ്വദേശി ശ്യാമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപാഠിയായിരുന്ന യുവാവിന്‍റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ജയ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് അധ്യാപികയായിരുന്നു ശ്യാമ. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മരണവാര്‍ത്ത ജയ്പൂര്‍ പോലീസ് വീട്ടില്‍ വിളിച്ച് അറിയിച്ചത്. നഴ്സിംഗ് പഠന കാലത്ത് ശ്യാമയുടെ സഹപാഠിയായിരുന്നു വിഷ്ണുവിന്റെ വീട്ടിലാണ് ശ്യാമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയ ശ്യാമ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് വിഷ്ണുവും അമ്മയും പൊലീസിനെ അറിയിക്കുകയായിരുന്നു. കുറ്റപ്പുഴ സ്വദേശി പ്രകാശിന്‍റെയും ഹോമിയോ ഡോക്ടറായ സരോജത്തിന്‍റെയും മകളാണ് ശ്യാമ. പ്രകാശനും ബന്ധുക്കളും കരോളിയിലേക്ക് തിരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here