മരുഭൂമിയിൽ ആടുജീവിതം നയിക്കുന്നവർക്ക് സൗജന്യമായി നോമ്പ് തുറ ഭക്ഷണപ്പൊതികൾ എത്തിച്ച് ഒരുകൂട്ടം മലയാളികൾ

ഗൾഫ് നഗരങ്ങളുടെ വിദൂര ദിക്കുകളിലെ മരുഭൂമിയിൽ വളർത്തു മൃഗങ്ങളെ പരിപാലിക്കുന്ന മസറകളിലെ തൊഴിലാളികൾക്കു സൗജന്യമായി നോമ്പ് തുറ ഭക്ഷണപ്പൊതികൾ എത്തിച്ച് നന്മയുടെ വഴികൾ താണ്ടുകയാണ് ദുബൈയിലുള്ള ഒരുപറ്റം മലയാളികൾ. ടീം തിരുർ സംഘടനയിലെ പ്രവർത്തകരാണ് ഈ പുണ്യ പ്രവർത്തിക്ക് പിന്നിൽ.
നോമ്പ് തുറയ്ക്കു ഏതാനും മണിക്കൂർ മുമ്പ് ഇവർ ഭക്ഷണപ്പൊതികൾ ഫോർവീലറുകളിൽ നിറച്ചു യാത്ര ആരംഭിക്കും. മരുഭൂമിയിൽ ഉണങ്ങിയ ഈന്തപ്പനയോലകൾ അതിരിട്ട, ഒട്ടകങ്ങളുടെയും ആടുകളുടെയും മറ്റും പരിപാലന സ്ഥലങ്ങളിലെ തൊഴിലാളികൾ ഇവർക്കു വേണ്ടി കാത്തിരിക്കും.
മരുഭൂമിയിലെ കനത്ത ചൂടിൽ ഉണങ്ങിയ കുബ്ബൂസിന് പകരം ലഭിക്കുന്ന ഈ നോമ്പ് തുറ ഭക്ഷണ പൊതി ഇവർക്ക് ശരിക്കും ഒരനുഗ്രഹമാണ്.
ടീം പ്രസിഡന്റ് ശിവദാസൻ നായർ ,സെക്രട്ടറി ഷാഫി തുടങ്ങിയവരെ ഇവർക്ക് പരിചയമായിട്ടുണ്ട്. ദിവസം നാനൂറോളം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നതെന്ന് ഷാഫി പറഞ്ഞു. മസറകളിൽ ആടുജീവിതം നയിക്കുന്ന തൊഴിലാളികളിൽ ബംഗ്ലാദേശികളും പാകിസ്ഥാനികളും ആണ് ഏറെ എന്നത് ഇവർ കണക്കാക്കുന്നില്ല. മനുഷ്യത്വം മാത്രമാണ് ഇവരുടെ ലക്ഷ്യം.
malayalees distributes iftar food kit for poor dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here