ഇന്ത്യക്ക് വമ്പൻ തോൽവി; പാകിസ്ഥാന് കപ്പ്

കോഹ്‌ലിയും ധോണിയും നിരാശപ്പെടുത്തി ; 76 റൺ നേടിയ പാണ്ട്യ ഏക ആശ്വാസം
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാന് കപ്പ്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ തകർത്തു തരിപ്പണമാക്കിയാണ് പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി ഇതാദ്യമായി നേടിയത്. ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു . എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച പാക് തീം ഇന്ത്യൻ ബൗളർമാരെ നിലംപരിശാക്കി. നിശ്ചിത 50 ഓവറിൽ വെറും നാല് വിക്കറ്റ് നഷ്ടത്തിൽ 338 എന്ന പടുകൂറ്റൻ സ്‌കോർ പടുത്തുയർത്തിയ പാക്കിസ്ഥാൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. 19 ഓവറും മൂന്നു ബോളും മുഴുവൻ പേരും പുറത്തായ ഇന്ത്യക്ക് 158 റൺ മാത്രമാണ് നേടാനായത്. 158/10 (30.3)
റൺ വേട്ടയിൽ ആത്മവിശ്വാസത്തിലായിരുന്ന ഇന്ത്യ തുടക്കം മുതൽ തന്നെ നില തെറ്റിയ കളിയാണ് പുറത്തെടുത്തത്. സ്‌കോർ പൂജ്യത്തിൽ നിൽക്കുമ്പോൾ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് വിക്കറ്റ് വീഴ്ചയുടെ കാഴ്ച മാത്രം. യുവരാജ് പ്രതീക്ഷ ഉയർത്തി എങ്കിലും പവലിയനിലേക്ക് വൈകാതെ മടങ്ങി.
339 റൺസ് വിജയലക്ഷ്യം മുന്നിൽ കണ്ട് കളത്തിലിറങ്ങിയ ഒാപ്പണർ രോഹിത് ശർമ്മ പൂജ്യത്തിന് പുറത്തായപ്പോൾ നായകൻ വിരാട് കോഹ്ലി അഞ്ചു റൺസിന് പുറത്തായി. ഒമ്പതാം ഓവറില്‍ 22 പന്തില്‍ 21 റൺസെടുത്ത ശിഖര്‍ ധവാൻ ഒൗട്ടായി. പാകിസ്താനു വേണ്ടി മുഹമ്മദ് ആമിറാണ് ആദ്യ മൂന്നു വിക്കറ്റും നേടിയത്. പിന്നീടെത്തിയ യുവരാജ് സിങ് (22) ഷദാബ് ഖാന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
ഇന്ത്യ വന്‍ തകര്‍ച്ചയിലേക്ക് പോകവേ ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തി എം.എസ് ധോണി കളത്തിലെത്തിയെങ്കിലും അധികം ആയുസില്ലായിരുന്നു. ഹസന്‍ അലിയുടെ പന്തില്‍ ഇമാദ് വസീമിന് ക്യാച് നല്‍കി ധോണിയും മടങ്ങി. നാല് റണ്‍സ് മാത്രമാണ് ധോണിയുടെ സമ്പാദ്യം. കേദാര്‍ ജാദവിനും (9) അധിക സമയം ക്രീസില്‍ നില്‍ക്കാനായില്ല. തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യെ(76) ഇന്ത്യയുടെ നേരിയ പ്രതീക്ഷകയായി രംഗത്തെത്തിയെങ്കിലും റണ്‍ ഔട്ടായി മടങ്ങി. ആറ് സിക്‌സും നാല് ഫോറും അടക്കം തകര്‍പ്പന്‍ പ്രകടനമാണ് ഹര്‍ദിക് കാഴ്ച വെച്ചത്.
Pakistan bags champions trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here