പുതുവൈപ്പിൽ സംഘർഷം

പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നറിഞ്ഞ് വീണ്ടും സംഘർഷം. ജനങ്ങളുടെ ഭാഗത്ത് നിന്ന് കല്ലേറുണ്ടാകുകയും, ബാരിക്കേഡ് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ ലാത്തി വീശി ഓടിക്കുകയുമായിരുന്നു. സംഭവത്തിൽ പലരുടേയും തല പൊട്ടി ചോര വന്നു. കുറച്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരത്തെ ജനക്കൂട്ടം കമ്പനിക്ക് മുമ്പിൽ ഉപരോധ സമരം തുടങ്ങിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനക്കൂട്ടം കമ്പനിക്ക് മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. പിന്നീട് രണ്ട് ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് സംഘർഷത്തിന് വഴിതെളിച്ചത്.
puthuvype protest against LPG terminal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here